[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മരക്കാർ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു നിർമ്മാതാവ്; ചിത്രം തീയേറ്റേറ്റിൽ തന്നെ റിലീസ് ചെയ്യും..!

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി. കോവിഡ് രണ്ടാം തരംഗമാണ് ഇക്കുറി ഈ ചിത്രത്തെ ചതിച്ചതു. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ട മരക്കാർ കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം മാർച്ചിലേക്കു മാറ്റിയിരുന്നു. പിന്നീട് ഈ വർഷം മെയ് പതിമൂന്നിലേക്കും റിലീസ് ഡേറ്റ് മാറ്റിയെങ്കിലും കോവിഡ് തരംഗം ആഞ്ഞടിച്ചതോടെ വീണ്ടും റിലീസ് മാറ്റുകയല്ലാതെ വഴിയില്ലാത്ത അവസ്ഥയിലായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. 85 കോടിയോളം രൂപ മുതൽ മുടക്കി നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കൂടി ലഭിച്ചതോടെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരുന്നത്. ഏതായാലും ഈ ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും ഇപ്പോഴത്തെ തീരുമാന പ്രകാരം ഈ വർഷം ഓഗസ്റ്റ് 12 നു ഓണം റിലീസ് ആയി മരക്കാർ റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചു.

ഓഗസ്റ്റ് 12 നു നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്ന മറ്റൊരു മോഹൻലാൽ ചിത്രമായ ആറാട്ട്, ഒക്ടോബറിൽ അല്ലെങ്കിൽ നവംബറിൽ പൂജ / ദീപാവലി റിലീസ് ആയി എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ചിത്രം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നതെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു. ഈ വർഷം റിലീസ് ചെയ്ത ഏക മോഹൻലാൽ ചിത്രം ദൃശ്യം 2 ആണ്. ആഗോള തലത്തിൽ വരെ വമ്പൻ വിജയം നേടിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡിജിറ്റൽ റൈറ്റ്സ് ലഭിച്ച ചിത്രമാണ്. മുപ്പതു കോടി രൂപയ്ക്കാണ് ഈ ചിത്രം ആമസോൺ പ്രൈം സ്വന്തമാക്കിയത്. ഇതിലെ ഗംഭീര പ്രകടനത്തിന് ഇന്ത്യക്കു അകത്തും നിന്നും പുറത്തു നിന്നും വലിയ പ്രശംസയാണ് മോഹൻലാൽ നേടിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.