നാഗ് അശ്വിൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം മഹാനടിയാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ താരമാകുന്നത്. ഏറെ പ്രതീക്ഷകളുമായി എത്തിയ ദുൽഖർ ചിത്രം ഇന്നാണ് തീയറ്ററുകളിൽ എത്തിയത്. തെലുങ്കിലെ ഏറ്റവും വലിയ താരമായിരുന്ന നടി സാവിത്രിയുടെ ജീവിതമാണ് ചിത്രത്തിലൂടെ അഭ്രപാളിയിൽ എത്തുന്നത്. ചിത്രത്തിൽ സാവിത്രിയുടെ വേഷത്തിൽ കീർത്തി സുരേഷ് എത്തുമ്പോൾ. ജെമിനി ഗണേശനായി എത്തിയത് ദുൽഖർ സൽമാനാണ്. സമന്തയും വിജയ് ദേവരക്കൊണ്ടയും തുടങ്ങി തെലുങ്കിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ചരിത്രം പറയുന്ന ഈ ചിത്രത്തിലുണ്ട്. പ്രിയ നടിയുടെ കഥയായത് കൊണ്ട് തന്നെ ചിത്രത്തിന് ആദ്യ ദിനം തന്നെ വലിയ തിരക്ക് ഉണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾക്ക് ശേഷം മികച്ച പ്രതികരണമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കെയാണ് ചിത്രം കണ്ട രാജമൗലിയും തന്റെ അഭിപ്രായം പങ്കവച്ചു ഫേസ്ബുക്കിലൂടെ എത്തിയത്. ചിത്രം വളരെയധികം ഇഷ്ടമായി എന്നു പറഞ്ഞ രാജമൗലി ചിത്രത്തിൽ ദുൽഖർ സൽമാൻ അസമാന്യമായ പ്രകടനമാണ് കാഴ്ചവച്ചതെന്നും പറയുകയുണ്ടായി. ഞാനും അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്നും രാജമൗലി പറഞ്ഞു. ചിത്രത്തിലെ നായികയായ കീർത്തി സുരേഷിനേയും രാജമൗലി വാനോളം പ്രശംസിച്ചു. മികച്ച പ്രകടനം നടത്തുന്നതിനൊപ്പം സാവിത്രിയുടെ കഥാപാത്രത്തെ ഒരിക്കൽ പോലും അനുകരിക്കാൻ അവർ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പുത്തൻ അനുഭവമാണെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രം മികച്ച വിജയമാക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്ത് തന്നെയായാലും ചിത്രത്തിലൂടെ ദുൽഖർ തന്റെ വരവ് തെലുങ്കിലും അറിയിച്ചു കഴിഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.