[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പിറന്നാൾ ആഘോഷമാക്കി അർജുൻ റെഡ്ഢി താരം വിജയ് ദേവരക്കൊണ്ട: ഹൈദരാബാദ് നഗരം മുഴുവനും ഇന്ന് മധുരം വിളമ്പും..

ചില അഭിനേതാക്കൾ ഒരൊറ്റ ചിത്രത്തിലൂടെയാകും ഏവർക്കും പ്രിയങ്കരനായി മാറുക. അത്തരത്തിൽ ഒരു താരമാണ് വിജയ് ദേവരക്കൊണ്ട. മുൻപ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അർജുൻ റെഡ്ഢി എന്ന പേര് പറഞ്ഞാൽ മാത്രമേ വിജയ്യെ പ്രേക്ഷർക്ക് അറിയുകയുള്ളൂ. കഴിഞ്ഞ വർഷമാണ് വിജയ് നായകനായ അർജുൻ റെഡ്ഢി പുറത്തിറങ്ങിയത്. കളക്ഷനിൽ ഉൾപ്പടെ വമ്പൻ കുതിച്ചുചാട്ടം നടത്തിയ ചിത്രം തെന്നിന്ത്യൻ സിനിമാലോകത്തും വളരെയധികം ശ്രദ്ധനേടി. ചിത്രത്തിലെ പ്രകടനത്തിലൂടെ വിജയ് ദേവരക്കൊണ്ട വലിയ താരവുമായി മാറി. ചിത്രത്തിലൂടെ വിജയ് ഏറെ ആരാധകരേയും സൃഷ്ടിച്ചു. തെലുങ്ക് സിനിമയിൽ ഇപ്പോൾ സൂപ്പർ താരമായി മാറിക്കൊണ്ടിരിക്കുന്ന വിജയ് ദേവരക്കൊണ്ടയാണ് തന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുക്കിയിരിക്കുന്നത്.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന വിജയ് ഹൈദരാബാദ് നഗരത്തിലെ ജനങ്ങൾക്ക് മധുരം ഒരുക്കിയാണ് സ്നേഹം പങ്കുവെക്കുന്നത്. നഗരത്തിലുള്ള ജനങ്ങൾക്ക് ഐസ്ക്രീമുമായി വിജയ്‌യുടെ ചിത്രം പതിച്ച വാഹനങ്ങൾ ഇന്ന് നഗരത്തിലൂടെ യാത്ര ചെയ്യും. മൂന്നോളം വാഹനങ്ങളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. വിജയ് തന്നെയാണ് ഈ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നതും. ഐസ്‌ക്രീം ലഭിച്ചവർ സന്തോഷത്തോടെയുള്ള തങ്ങളുടെ സെൽഫികൾ കൂടി കഴിവതും പങ്കുവെക്കണമെന്നും വിജയ് പറഞ്ഞു. പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഡിയർ കോമറേഡ് എന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങി. ഭരത് കമ്മയാണ് ചിത്രത്തിന്റെ സംവിധാനം. പിറന്നാൾ ദിവസം തന്നെയാണ് മറ്റൊരു സന്തോഷ വാർത്തയുമായി മഹാനടിയുടെ മികച്ച പ്രതികരണവും എത്തുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.