ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകൻ ആണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചലച്ചിത്ര സീരിസോടെ രാജമൗലി എന്ന പേര് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ വിശ്വാസത്തിന്റെ മറ്റൊരു വാക്കായി മാറി. രാജമൗലി ചിത്രം എന്നാൽ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആയിരിക്കുമെന്നും ആ ചിത്രങ്ങളിലൂടെ ലഭിക്കാൻ പോകുന്ന ദൃശ്യാനുഭവം മറ്റൊരു തലത്തിൽ ഉള്ളതായിരിക്കുമെന്നും ഇന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത മാസം ആദ്യം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ, ശ്രേയ സരൺ, സമുദ്രക്കനി തുടങ്ങി ഒട്ടേറെ വലിയ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു പത്ര സമ്മേളനത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ച് ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാജമൗലി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി.
മലയാളത്തിലെ സൂപ്പർ താരങ്ങൾ എല്ലാവരും വലിയ നടൻമാർ ആണെന്നും അവരോടൊപ്പമെല്ലാം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. സൂപ്പർ താരങ്ങളെ വെച്ചൊരുക്കിയ ചിത്രങ്ങൾ ആണ് തന്നെ വലിയ സംവിധായകൻ ആക്കിയതെന്നും പക്ഷെ, ചിത്രത്തിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്യുന്നത് പൂർണ്ണമായും അതിന്റെ കഥയുടെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം പറയുന്നു. ഒരു താരത്തേയും വെച്ച് സിനിമ ചെയ്യാൻ വേണ്ടി കഥ ഉണ്ടാക്കാറില്ല എന്നും, കഥയ്ക്ക് അനുയോജ്യരായ താരങ്ങളെ സമീപിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ഉള്ള കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ഭാഷ നോക്കാതെ ഓരോ താരത്തേയും താൻ സമീപിക്കുമെന്നും രാജമൗലി പറയുന്നുണ്ട്. ബാഹുബലി സമയത്തു നടന്ന പത്ര സമ്മേളത്തിൽ, താനൊരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്നും അദ്ദേഹത്തെ വെച്ചൊരു ചിത്രമൊരുക്കാൻ ആഗ്രഹമുണ്ടെന്നും രാജമൗലി വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പേരിൽ ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.