ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരി 21 നു റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നതും ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. അജു വർഗീസ്, രമേശ് പിഷാരടി, ജീവ ജോസഫ്, നവാസ് വള്ളിക്കുന്ന്, സൈജു കുറുപ്പ്, സുധീഷ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്,തന്‍വി റാം, വിജിത എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. ആനന്ദ് മധുസൂദനൻ ആണ് ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’.
ശ്രീനിവാസനും ധ്യാനും വീണ്ടും ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫൺടാസ്റ്റിക്ക് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.