[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാമാങ്കം ടീം വീണ്ടും; മമ്മൂട്ടി- ഹരിഹരൻ ചിത്രമൊരുക്കാൻ വേണു കുന്നപ്പിള്ളി

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. പഴശ്ശി രാജ എന്ന വമ്പൻ ചിത്രത്തിന് ശേഷം മമ്മൂട്ടി- ഹരിഹരൻ ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രം ആയിരിക്കുമിതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു.

മമ്മൂട്ടി ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ നായകന്മാരായി എത്തുമ്പോൾ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. 150 ദിവസത്തോളം ഷൂട്ടിംഗ് പ്രതീക്ഷിക്കുന്ന ഈ ചിത്രം അടുത്ത വർഷം പകുതിയോടെ മാത്രമേ പൂർത്തിയാവു എന്നാണ് വാർത്തകൾ പറയുന്നത്.

ഈ ചിത്രത്തിന് ശേഷം ആയിരിക്കും മമ്മൂട്ടി- ഹരിഹരൻ ചിത്രം ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇത് കൂടാതെ അജയ് വാസുദേവ്, ഷാജി പാടൂർ, രഞ്ജൻ പ്രമോദ് എന്നിവരുടെ ചിത്രത്തിലും മമ്മൂട്ടി വേഷമിട്ടേക്കാം എന്ന വാർത്തകൾ വരുന്നുണ്ട്.

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ 2018 ഉൾപ്പെടെ നിർമ്മിച്ച കാവ്യാ ഫിലിം കമ്പനിയുടെ അവസാനത്തെ റിലീസ് അർജുൻ അശോകൻ നായകന്വയ ആനന്ദ് ശ്രീബാല ആയിരുന്നു. ആസിഫ് അലി നായകനായ ജോഫിൻ ടി ചാക്കോ ചിത്രം രേഖാചിത്രമാണ് കാവ്യാ ഫിലിം കമ്പനിയുടെ അടുത്ത റിലീസ്. ചിത്രം ജനുവരി ഒൻപതിന് എത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.