ഒരിടവേളയ്ക്ക് ശേഷം നടന്‍ ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ വീണ്ടും സജീവമാവുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്ന തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് താരം കുറച്ച് കാലമായി ചലചിത്ര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
മാനുവല്‍ ക്രൂസ് ഡാര്‍വിനും അംജിത്തും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ശ്രീനിവാസനെ കൂടാതെ ധ്യാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, ജൂഡ് ആന്‍റണി, സുധീഷ്, ജീവ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് ഡോണ്‍ വിന്‍സന്‍റ്, ആനന്ദ് മധുസൂദനന്‍ എന്നിവരാണ്. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ആനന്ദ് മധുസൂദനനാണ് നിര്‍വഹിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍, പവി ജുവൈസ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.