[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്ഫടികത്തിന് വേണ്ടി വീണ്ടും ഗായകനായി മോഹൻലാൽ

4കെ പവര്‍ എഞ്ചിനുമായി ആടുതോമ വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നു. മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു സ്ഫടികം. ഫെബ്രുവരി 9നാണ് 4 കെ സാങ്കേതിക മികവുള്ള ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി വീണ്ടും മോഹന്‍ലാലും കെ.എസ് ചിത്രയും ഏഴിമലപൂഞ്ചോലയെന്ന സൂപ്പര്‍ ഹിറ്റ് ആലപിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഗാനം ഹിറ്റായിരിക്കുകയാണ്. ഗാനത്തില്‍ മോഹന്‍ലാലും സിൽക്ക് സ്മിതയുമായിരുന്നു അഭിനയിച്ചിരുന്നത്.

2023 ഫെബ്രുവരി ഒന്‍പതിനാണ് സ്ഫടികം 4കെ വേര്‍ഷന്‍റെ ആഗോള റിലീസ്. ജിയോമാട്രിക്സ് ഫിലിംസ് ഹൗസാണ് ചിത്രത്തിന്‍റെ 4കെ പതിപ്പ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്‍റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020ല്‍ സ്ഫടികം റീറിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് നീണ്ടു പോകുകയായിരുന്നു.

ചിത്രം റീറിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെ ചിത്രത്തിലെ ഗാനങ്ങളും പുനര്‍ജനച്ചുയെന്ന കാര്യം ഗായിക ചിത്രയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മോഹന്‍ലാല്‍ സാറിനൊപ്പം ഏഴിമല പൂഞ്ചോല ഒരിക്കല്‍ കൂടി പാടാനായെന്നും എസ്.പി വെങ്കടേഷ് തിരിച്ചെത്തിയതായും ചിത്ര പോസ്റ്റില്‍ പറഞ്ഞു.

ഗുഡ്നൈറ്റ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ മോഹനന്‍ നിർമ്മിച്ച് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. മോഹന്‍ലാലും തിലകനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ നെടുമുടി വേണു, കെപിഎസി ലളിത, ഉര്‍വശി, സ്ഫടികം ജോര്‍ജ്, രാജന്‍ പി ദേവ്, ചിപ്പി എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്. സംവിധായകന്‍ ഭദ്രനും രാജേന്ദ്രബാബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.