[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിനെ പോലെ കഷ്ടപ്പെടാൻ ആ തെലുങ്ക് സൂപ്പർ താരം റെഡി ആയിരുന്നില്ല; വെളിപ്പെടുത്തി സ്ഫടികം ജോർജ്.!

മലയാള സിനിമ കണ്ട എക്കാലത്തേയും ക്ലാസിക് മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ സ്ഫടികം. 1995 ഇൽ റിലീസ് ചെയ്ത് ആ വർഷത്തെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ഈ ചിത്രം ഭദ്രൻ ആണ് സംവിധാനം ചെയ്തത്. മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി മാറിയിരുന്നു. തിലകൻ, കെ പി എ സി ലളിത, എൻ ഫ് വർഗീസ്, ഉർവശി, നെടുമുടി വേണു, അശോകൻ, ചിപ്പി, ഇന്ദ്രൻസ്, കരമന ജനാർദ്ദനൻ നായർ, രാജൻ പി ദേവ്, വി കെ ശ്രീരാമൻ, ഭീമൻ രഘു, ശങ്കരാടി, മണിയൻ പിള്ള രാജു തുടങ്ങി ഒട്ടേറെ നടീനടമാർ അഭിനയിച്ച ഈ ചിത്രത്തിലെ കുറ്റിക്കാടൻ എന്ന വില്ലൻ വേഷം ചെയ്തു കയ്യടി നേടിയ ജോർജ് അന്ന് മുതൽ സ്ഫടികം ജോർജ് എന്നാണ് അറിയപ്പെടുന്നത്. സ്ഫടികം പിന്നീട് തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലൊക്കെ റീമേക്ക് ചെയ്തെങ്കിലും മലയാളത്തിലെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. തെലുങ്കിൽ വജ്രം എന്ന പേരിൽ റീമേക് ചെയ്യപ്പെട്ട ഈ ചിത്രം അവിടെ പരാജയപ്പെടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സ്ഫടികം ജോർജ്.

തെലുങ്കു സൂപ്പർ താരം നാഗാർജുന ആണ് ആ ചിത്രത്തിൽ നായകനായി എത്തിയത് എന്നും, എന്നാൽ മലയാള സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപ്പാടുകളൊന്നും അവര്‍ ചെയ്തില്ലെന്നും സ്ഫടികം ജോർജ് പറയുന്നു. പൊരി വെയിലത്തും മറ്റും പാറമടയിലെ സീനുകൾ ഡ്യൂപ് പോലുമില്ലാതെ മോഹൻലാൽ അഭിനയിച്ചപ്പോൾ, തെലുങ്കിൽ എയര്‍കണ്ടീഷന്‍ ചെയ്ത് പാറമട സെറ്റിട്ട് ഷൂട്ട് ചെയ്യുകയായിരുന്നു എന്നും സ്ഫടികം ജോര്‍ജ് ഓർത്തെടുക്കുന്നു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോടായിരുന്നു സ്ഫടികം ജോര്‍ജിന്റെ ഈ വെളിപ്പെടുത്തൽ. മോഹന്‍ലാല്‍ ചെയ്തത്‌പോലെ കഷ്ടപ്പെടാന്‍ അവര്‍ തയാറല്ലായിരുന്നു എന്നും പാലക്കാടുള്ള പാറമടയില്‍ 40, 42 ഡിഗ്രി ചൂടിലാണ് മലയാളം സിനിമ ഷൂട്ട് ചെയ്തത് എന്നും ജോർജ് പറയുന്നു. ഇതേ സിനിമ എ.സിയില്‍ ഷൂട്ട് ചെയ്താല്‍ എങ്ങനിരിക്കുമെന്നു ചോദിക്കുന്ന സ്ഫടികം ജോർജ്, തെലുങ്കു വേർഷന്റെ പരാജയത്തിന് കാരണം അവർ കഷ്ട്ടപെടാൻ തയ്യാറല്ലായിരുന്നു എന്നത് തന്നെയാണ് എന്നും പറയുന്നു.

webdesk

Recent Posts

”വാടാ വേടാ..’ നരിവേട്ടയ്ക്ക് ആവേശവുമായി വേടനും ജേക്സ് ബിജോയിയും; പുതിയ ഗാനം പുറത്തിറങ്ങി..

വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…

8 hours ago

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എത്താൻ ഇനി 5 നാൾ; ശ്രദ്ധ നേടി സംവിധായകൻ്റെ കുറിപ്പ്

അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…

2 days ago

‘ഗോളം’ നായകന്‍റെ പുതിയ ചിത്രം “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”; വിനീത്- മധു ബാലകൃഷ്ണൻ ടീമിന്റെ ‘ചങ്കാ..ചങ്കാ’ ഗാനം കാണാം

ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…

2 days ago

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ..

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…

3 days ago

പ്രേമം ടീമുമായി യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള; ഒപ്പം അൽഫോൻസ് പുത്രനും

ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള മെയ്…

4 days ago

യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരളയിൽ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷം; മനസ്സ് തുറന്ന് ഇന്ദ്രൻസ്

തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ്‌ ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…

6 days ago