[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

രചിതയും കല്യാൺ ദേവും ഒന്നിക്കുന്ന മീനാക്ഷി; ടീസർ കാണാം..!

കന്നഡ സുന്ദരി രചിതാ റാം, കല്യാൺ ദേവ് എന്നിവർ നായികയും നായകനുമായും എത്തുന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രമാണ് മീനാക്ഷി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ കന്നഡ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ആണ് ഈ ടീസർ ഫെബ്രുവരി ആറിന് റിലീസ് ചെയ്തത്. ഏകദേശം അഞ്ചു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഇതിനോടകം ഈ ടീസറിന് ലഭിച്ചിരിക്കുന്നത്. ആക്ഷനും പ്രണയവും നിറഞ്ഞ ഒരു പ്രമേയമാണ് ഈ ചിത്രം പറയുന്നത് എന്നാണ് ഇതിന്റെ ടീസർ സൂചിപ്പിക്കുന്നത്. പുലി വാസു സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് സൂപ്പർ ഹിറ്റ് മ്യൂസിക് ഡയറക്ടർ ആയ എസ് തമൻ ആണ്. റിസ്‌വാൻ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ റിസ്‌വാൻ ഖുഷി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വരദരാജ് ചിക്കബല്ലാപുര വരികളും തിരക്കഥയും എഴുതിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ശ്യാം കെ നായിഡു ആണ്. മാർത്താണ്ഡ കെ വെങ്കിടേഷ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ സോങ് നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. രഹസ്യ പ്രേമിയു നെ കന്നഡ എന്ന ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. സൂപ്പർ മച്ചി എന്ന പേരിൽ ആണ് ഈ ചിത്രം തെലുങ്കിൽ റിലീസ് ചെയ്തത്. രാജേന്ദ്ര പ്രസാദ്, നരേഷ്, പോസാനി കൃഷ്ണ മുരളി, പ്രഗതി, അജയ്, ജബർദസ്ത് മഹേഷ്, സത്യാ, ഭദ്രം, പൃഥ്‌വി രാജ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെലുങ്കിൽ മികച്ച അഭിപ്രായമാണ് ഈ ചിത്രം നേടിയെടുത്തത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

5 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.