ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ട്രോളുകൾ ഏറ്റു വാങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന് ശേഷം അക്ഷയ് കുമാർ ചരിത്ര നായകനായെത്തുന്ന ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജരേക്കർ ആണ്. അക്ഷയ് കുമാർ ഛത്രപതി ശിവജിയായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയിൽ കൂടി അക്ഷയ് കുമാറിന്റെ ലുക്കും പുറത്ത് വിട്ടിട്ടുണ്ട്. ഈ വിഡിയോയിൽ അക്ഷയ് കഥാപാത്രത്തിന്റെ തലയ്ക്ക് മുകളിൽ തൂക്കിയിരുന്ന ഷാൻലിയറിൽ ഇലക്ട്രിക് ബൾബുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വമ്പൻ ട്രോളുകളും വിമർശനങ്ങളും നിറയുന്നത്.1630 മുതൽ 1680 വരെ മറാത്ത ഭരിച്ചിരുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്ത് ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിച്ചിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 1880 ഇൽ ആണ് തോമസ് ആൽവ എഡിസൺ ഇലക്ട്രിക് ബൾബ് കണ്ട് പിടിക്കുന്നത്.
അത്കൊണ്ട് തന്നെ അതിനും 200 വർഷം മുമ്പ് ജീവിച്ചിരുന്ന രാജാവിന്റെ തലക്ക് മുകളിൽ എങ്ങനെ ഇലക്ട്രിക് ബൾബ് കത്തി കിടക്കും എന്നാണ് ട്രോളന്മാരുടെ ചോദ്യം. ഏതായാലും ഈ ചിത്രത്തിന്റെ പ്രഖ്യാപന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ശിവാജിയുടെ ഗെറ്റപ്പിലെത്തുന്ന അക്ഷയ് കുമാറിന്റെ ചിത്രങ്ങൾക്കും വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ചിത്രീകരണം ആരംഭിച്ച ഈ സിനിമ മറാത്തിയിൽ ആണ് ഒരുക്കുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രം കൂടിയാണിത്. വസീം ഖുറേഷി നിർമിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.