[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

2023 ഇൽ വിസ്മയം തീർക്കാൻ ഏഴ് പാൻ ഇന്ത്യൻ ചിത്രങ്ങൾ; ലിസ്റ്റ് ഇതാ

ഇപ്പോൾ ഏത് ഭാഷയിലെ വമ്പൻ ചിത്രങ്ങൾ ആയാലും ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രങ്ങളായാണ് ഒരുക്കുന്നത്. ബോളിവുഡ് ചിത്രങ്ങൾ വരെ ഇപ്പോൾ തെന്നിന്ത്യൻ ഭാഷയിലേക്ക് ഡബ്ബ് ചെയ്താണ് ഇറക്കാൻ ശ്രമിക്കുന്നത്. ഒരു സിനിമക്ക് കടന്നു ചെല്ലാൻ സാധ്യമായ എല്ലാ മാർക്കറ്റുകളും ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നത് തന്നെ. അങ്ങനെ അടുത്ത വർഷം നമ്മുടെ മുന്നിലേക്ക് എത്താൻ പോകുന്നത് ഏഴ് പാൻ ഇന്ത്യൻ ചിത്രങ്ങളാണ്. ആ ചിത്രങ്ങൾ ഏതൊക്കെയെന്നുള്ള ലിസ്റ്റാണ് ചുവടെ ചേർക്കുന്നത്.

പത്താൻ

ഷാരൂഖ് ഖാനെ നായകനാക്കി യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്യുക. ജോൺ എബ്രഹാം വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ നായികാ വേഷത്തിൽ ദീപിക പദുക്കോണും, അതിഥി താരമായി സൽമാൻ ഖാനും എത്തുന്നുണ്ട്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും.

സലാർ

കെജിഎഫ് സീരിസിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ പ്രഭാസ് ആണ് നായകനായി എത്തുന്നത്. മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് സുകുമാരനും വേഷമിടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രുതി ഹാസനാണ്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം സെപ്റ്റംബറിൽ കന്നഡ, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

ആദിപുരുഷ്

തൻഹാജി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ ഓം റൗട് ഒരുക്കിയ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ത്രീഡി ചിത്രം അടുത്ത വർഷം ജൂണിലാണ് 5 ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുക.

ടൈഗർ 3

സൽമാൻ ഖാൻ നായകനായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ബോളിവുഡ് ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശർമയാണ്. ഏക് ത്ഥ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നിവക്ക് ശേഷം ആ സീരിസിൽ വരുന്ന ടൈഗർ 3 യിൽ കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി എന്നിവരും വേഷമിടുന്നു. ഈ ചിത്രവും ഒന്നിലധികം ഭാഷകളിൽ അടുത്ത വർഷം നവംബറിൽ റിലീസ് ചെയ്യും.

ആർസി 15

തെലുങ്കിലെ മെഗാ പവർ സ്റ്റാർ റാം ചരൺ നായകനായി എത്തുന്ന പതിനഞ്ചാമത്തെ ചിത്രമാണിത്. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ഷങ്കർ ഒരുക്കുന്ന ഈ ചിത്രം ഒന്നിലധികം ഭാഷകളിൽ അടുത്ത വർഷം റിലീസ് ചെയ്യും. കിയാര അദ്വാനിയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്.

ഡങ്കി

3 ഇഡിയറ്റ്സ്, മുന്നാഭായ് എംബിബിഎസ്‌, ലഗേ രഹോ മുന്നാ ഭായ്, പി കെ, സഞ്ജു എന്നീ ചിത്രങ്ങൾക്ക് ശേഷം ബ്ലോക്ക്ബസ്റ്റർ സംവിധായകൻ രാജ്‌കുമാർ ഹിറാനി ഒരുക്കുന്ന പുതിയ ചിത്രമാണ് ഡങ്കി. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ തപ്‌സി ആണ് നായികാ വേഷം ചെയ്യുന്നത്. അടുത്ത വർഷം ഡിസംബറിലാണ് ഈ ചിത്രം റിലീസ് ചെയ്യുക.

ജവാൻ

ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ചിത്രമാണ് ജവാൻ. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ നയൻ‌താര, വിജയ് സേതുപതി എന്നിവരും വേഷമിടുന്നു. അടുത്ത ജൂണിലാണ് ജവാൻ എത്തുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

20 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.