പൊങ്കൽ റിലീസായ് ഇറങ്ങിയ ചിത്രങ്ങളാണ് തലൈവർ രജനികാന്തിന്റെ പേട്ടയും, തല അജിത്ത് ശിവ കൂട്ടുക്കെട്ടിൽ വിശ്വാസവും. രണ്ട് ചിത്രങ്ങൾക്കും ഗംഭീര സ്വീകരണമാണ് കേരളത്തിലും ലഭിക്കുന്നത്.പേട്ട കണ്ടതിന് ശേഷം തമിഴ് യുവതാരം ചിത്രത്തെപ്പറ്റി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ആരാധകരെ ആവേശത്തിലാക്കുകയാണ്. തലൈവരുടെ സ്റ്റൈൽ, എനർജി, മാസ്സും അതിനോടൊപ്പം അനിരുദ്ധിന്റെ സംഗീതവും നിറഞ്ഞ ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ് താരം. ഇത്തരത്തിൽ ഒരു ഗംഭീര ചിത്രം ഒരുക്കിയ കാർത്തിക് സുബ്ബുരാജിനും ടീമിനും അദ്ധേഹം ആശംസകൾ നേർന്നു.
രജിനി ചിത്രങ്ങൾക്ക് വേണ്ട എല്ലാ ചേരുവുകളും ചേർത്ത് ഒരുക്കിയ ചിത്രത്തിന് പ്രേക്ഷകർ ഫുൾ മാർക്കാണ് നൽകിയിരിക്കുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റാക്കിയ കാർത്തിക്ക് സുബ്ബുരാജിന്റെ തലയിലേറാൻ പോകുന്ന സ്വർണ്ണ തൂവലായിരിക്കും പേട്ടയുടെ ഈ വലിയ വിജയം. വലിയ കഥകൾ ഒന്നുമല്ല ചിത്രം പറയുന്നതെങ്കിലും രജിനി ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാം തന്നെ പേട്ട നൽകുന്നുണ്ട്.
പൊങ്കൽ ചിത്രങ്ങളായ പേട്ടയ്ക്കു കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. പേട്ടയിൽ രജിനിക്ക് വില്ലനായ് എത്തുന്നത് വിജയ് സേതുപതിയും, നവാസുദ്ധിൻ സിദ്ധിഖുമാണ്. പ്രേക്ഷകർക്ക് ആവേശം പകരുന്ന രജിനി ചിത്രം ബോക്സ് ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നതിൽ യാതൊരു ആശങ്കയും ഇല്ല.ശശികുമാർ ,ബോബി സിംഹ, തൃഷ ,സിമ്രാൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധിമാരനാണ് . പൃഥ്വിരാജിനൊപ്പം പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം ചേർന്നാണ് ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.