യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന മാസ്സ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രം പാക്കപ്പ് ആയ വിവരം ഇന്നലെയാണ് അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. സംവിധായകന്‍ ഷാജി കൈലാസും വിവേക് ഒബ്‌റോയിയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത് എങ്കിൽ, ഇതിലെ വില്ലൻ ആയാണ് വിവേക് ഒബ്‌റോയ് അഭിനയിച്ചിരിക്കുന്നത്. ഹൈക്കോടതി സ്‌റ്റേ ഉള്‍പ്പെടെ നിരവധി തടസ്സങ്ങൾ നേരിട്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജിനു എബ്രഹാം ആണ്.
ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ രചയിതാവുമാണ് ജിനു എബ്രഹാം. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചത് സുജിത് വാസുദേവ് ആണ്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, അർജുൻ അശോകൻ, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഏറെക്കാലത്തിനു ശേഷം പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഒരു മാസ്സ് കഥാപാത്രമാണ് ഈ ചിത്രത്തിലെ കടുവക്കുന്നേല്‍ കുറുവച്ചന്‍. ഒരുപാട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് കടുവ. മോഹൻലാൽ നായകനായ എലോൺ എന്ന ചിത്രവും ഇതിനിടക്ക് ഷാജി കൈലാസ് പൂർത്തിയാക്കിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.