[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടും പോലീസ് യൂണിഫോമിൽ സുരേഷ് ഗോപി; പാപ്പൻ സെക്കന്റ് ലുക്ക് എത്തി..!

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന പാപ്പൻ എന്ന ചിത്രം ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിലെ സുരേഷ് ഗോപിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തു വിട്ടിരിക്കുകയാണ്. പോലീസ് വേഷത്തിൽ മാസ്സ് ലുക്കിൽ ആണ് അദ്ദേഹം ഈ സെക്കന്റ് ലുക്ക് പോസ്റ്ററിൽ എത്തിയിരിക്കുന്നത്. ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററിൽ എത്തുമെന്നും സൂചനയുണ്ട്. മാർച്ച് അവസാന വാരം ഈ ചിത്രം റിലീസ് ചെയ്തേക്കാം എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ കഴിഞ്ഞ ജനുവരിയിൽ ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മാർച്ച് മുപ്പത്തിയൊന്നിന് ആണ് പാപ്പൻ ആഗോള റിലീസ് ആയി എത്തുക എന്നുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു.

ഭൂപതി, ലേലം, വാഴുന്നോർ, പത്രം, എന്നിവയാണ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഇതിനു മുൻപ് ഒരുക്കിയ ചിത്രങ്ങൾ. ജോഷി ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രങ്ങളായ സലാം കാശ്മീർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, ധ്രുവം എന്നിവയിലും സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. പാപ്പനിൽ എബ്രഹാം മാത്യൂസ് പാപ്പന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്യുന്ന പാപ്പന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിൽ ഉള്ള മറ്റു പ്രധാന അഭിനേതാക്കൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 day ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.