മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം ഈ വരുന്ന മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യുക. ഇപ്പോൾ ആ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ മമ്മൂട്ടി സജീവമാണ്. അതിന്റെ ഭാഗമായി കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഭീഷ്മ പർവ്വം പോലെ ഒരു മാസ്സ് ചിത്രം ആരാധകരുടെ ഒപ്പം തീയേറ്ററിൽ കാണാൻ ആഗ്രഹം ഉണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാൽ, തനിക്കു അങ്ങനെ ഒരു ആഗ്രഹം ഇല്ല എന്നും താൻ അങ്ങനെ തീയേറ്ററിൽ പോയി സിനിമ കാണാറില്ല എന്നുമാണ് മമ്മൂട്ടി പറയുന്നത്. അതിനുള്ള കാരണം ചോദിച്ചപ്പോൾ, അദ്ദേഹം പറയുന്നത്, അങ്ങനെ തീയേറ്ററിൽ താൻ സിനിമ കാണാൻ പോയാൽ ആരാധകരുടെ ശ്രദ്ധ സിനിമയിൽ ആയിരിക്കില്ല എന്നും അത് തന്നിലേക്ക് ആയാൽ സിനിമ കൃത്യമായി ആസ്വദിക്കാൻ അവർക്കു കഴിയില്ല എന്നുമാണ്. മാത്രമല്ല കേരളത്തിലെ ഏതെങ്കിലും ഒരു തീയേറ്ററിൽ ഏതെങ്കിലും ഒരു ഷോക്ക് മാത്രമല്ലെ തനിക്കു അങ്ങനെ പോകാൻ പറ്റൂ എന്നും, അപ്പോൾ അവിടെ ഉള്ള കുറച്ചു പേരുടെ ആഗ്രഹം മാത്രമല്ലെ സാധിക്കു എന്നും അദ്ദേഹം ചോദിക്കുന്നു.
അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ മാസ്സ് ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും ദേവദത് ഷാജി എന്ന പുതുമുഖവും ചേർന്നാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. ഇതിന്റെ ടീസർ, ട്രൈലെർ, പോസ്റ്ററുകൾ, ഇതിലെ മൂന്നു ഗാനങ്ങൾ എന്നിവ ശ്രദ്ധ നേടുന്നുണ്ട്.
ഫോട്ടോ കടപ്പാട്: Virtualmedia Entertainments
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.