[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം; ആദിപുരുഷ് റിലീസ് തീയതി പ്രഖ്യാപിച്ചു..!

സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ആദിപുരുഷ്. തൻഹാജി എന്ന സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഒരുക്കിയ ഓം റൗട് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം ത്രീഡിയിൽ ഒരുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാശിവരാത്രി ആയ ഇന്ന് രാവിലെ ഏഴു പതിനൊന്നിന് ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചത്. 2023 ജനുവരി പന്ത്രണ്ടിന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ വില്ലൻ ആയി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാൻ ആണ്. കൃതി സനോൺ ആണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. രാഘവ എന്ന കഥാപാത്രമായി രാമനെ അനുസ്മരിപ്പിക്കുന്ന വേഷം ചെയ്തു പ്രഭാസ് എത്തുമ്പോൾ, സീതയെ അനുസ്‌മരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രമായാണ് കൃതി എത്തുന്നത്.

രാവണനെ അനുസ്മരിപ്പിക്കുന്ന ലങ്കേഷ് ആയാണ് സൈഫ് അലി ഖാൻ എത്തുക. ഹിന്ദി, തെലുങ്കു ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രം മറ്റു ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യും. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ആദിപുരുഷ്. കാർത്തിക് പളനി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സചേത്- പരമ്പര എന്നിവർ ചേർന്നാണ്. അപൂർവ മോടിവാളേ, ആശിഷ് മാത്രേ എന്നിവർ ചേർന്നാണ് ഈ ചിത്രം എഡിറ്റ് ചെയ്യുക. സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.