ലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദൻ വീണ്ടും വ്യത്യസ്ത ഗെറ്റപ്പിലെത്തി ഞെട്ടിച്ചിരിക്കുകയാണ്. ചാണക്യ തന്ത്രം എന്ന ചിത്രത്തിനായാണ് കരിയറിൽ ഇന്നേവരെ കാണാത്ത മേക്കോവറുമായി ഉണ്ണിമുകുന്ദൻ എത്തിയത്. ചിത്രത്തിൽ പെണ്ണ് വേഷത്തിൽ എത്തിയ ഉണ്ണി മുകുന്ദൻ വലിയ സംസാര വിഷയമായിരുന്നു. വളരെയധികം അഭിനന്ദനങ്ങളും ഉണ്ണിമുകുന്ദൻ നേടിയിരുന്നു. അതിന് ശേഷമാണ് പുതിയ ലുക്കിൽ ഉണ്ണിമുകുന്ദൻ വീണ്ടും എത്തിയത്. തേജോമയി എന്ന സ്വാമിയുടെ വേഷത്തിലാണ് ഉണ്ണിമുകുന്ദൻ എത്തിയിരിക്കുന്നത്.നീണ്ട താടിയും മുടിയുമായി ഏറെ കൗതുക മുണർത്തുന്ന ഗെറ്റപ്പിൽ എത്തുന്ന ഉണ്ണിമുകുന്ദൻ ഇതിനോടകം തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.
കുറച്ച് നാളുകൾക്ക് മുൻപ് ചിത്രത്തിനായി മൊട്ടയടിച്ച ഉണ്ണിമുകുന്ദൻ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.സേതു സംവിധാനം ചെയ്യുന്ന ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിൽ ഉണ്ണിമുകുന്ദൻ സഹ സംവിധായകനായി അരങ്ങേറുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ ഉണ്ണിമുകുന്ദൻ പിന്നീട് മല്ലു സിങ് എന്ന ചിത്രത്തിലൂടെ യുവ താരനിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മല്ലു സിങിനായാണ് ഉണ്ണിമുകുന്ദൻ ഇതിന് മുൻപ് വ്യത്യസ്ത ലുക്കിൽ എത്തിയത്. ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറിയ ഉണ്ണി മുകുന്ദൻ, ഈ വർഷം ബാഗമതി എന്ന ചിത്രത്തിലൂടെ വീണ്ടും തെലുങ്കിൽ ശ്രദ്ധേയനായി മാറിയിരിന്നു. ഗോകുൽ സുരേഷിനൊപ്പം അഭിനയിച്ച ചിത്രം ഇരയാണ് അവസാനമായി ഉണ്ണി മുകുന്ദന്റെതായി പുറത്തിറങ്ങിയ ചിത്രം. ഇര മികച്ച വിജയം കൈവരിച്ചിരുന്നു. പുതിയ ചിത്രം ഈ മാസം തന്നെ റിലീസിന് എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.