[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദേശീയ അവാർഡ് ജേതാവിന്റെ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്നു..

കുട്ടനാടൻ മാർപ്പാപ്പയുടെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. ഡോക്കുമെന്ററിയിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി സറ്റയർ ആയാണ് ചിത്രം ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നിമിഷ സജയനാണ് ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ തൊടുപുഴയിൽ ആരംഭിക്കും. നവാഗതനായ സോണി മടത്തിലാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്. UGM പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. ചിത്രത്തിലൂടെ മികച്ച കഥാപാത്രമായി എത്താൻ മല്ലിക സുകുമാരനും ഒപ്പമുണ്ട്. വളരെ കൗതുകമുണർത്തുന്ന ക്ഷണക്കത്താണ് ചിത്രത്തിന്റെ പൂജയോട് അനുബന്ധിച്ചു ഒരുക്കിയത്.

കപ്പാ ടിവിയിലെ ഫിലിം ലോഞ്ച് എന്ന പരിപാടിയുടെ അവതരണത്തിലൂടെ ആയിരുന്നു സൗമ്യ സുപരിചിതയായി മാറിയത്. നാല് വർഷത്തോളം സൗമ്യ അവതാരകയായി പ്രേക്ഷകർക്ക് മുൻപിലെത്തി പിന്നീട് ഹസ്ര്വ ചിത്രങ്ങളും സൗമ്യ സംവിധാനം ചെയ്തു. ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ട് സൗമ്യയുടെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. മിസ്റ്റിക് എൻകൗണ്ടർ എന്ന ഹ്രസ്വ ചിത്രമാണ് സൗമ്യ ആദ്യമായി സംവിധാനം ചെയ്തത്. 2016 ൽ ചെമ്പൈ എന്ന ഡോക്കുമെന്ററിയിലൂടെ ദേശീയ അവാർഡും സൗമ്യയെ തേടി വന്നിരുന്നു. തൊണ്ടിമുതലിന്റെ വിജയത്തിന് ശേഷം നിമിഷയും വിജയ തുടർച്ച കുതിപ്പ് തുടരാൻ കുഞ്ചാക്കോ ബോബനും ദേശീയ അവാർഡ് ജേതാവിനൊപ്പം എത്തുമ്പോൾ മികച്ച ചിത്രം പ്രതീക്ഷിക്കാം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.