പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വിചിത്രം ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് മുന്നേറുന്നത്. ഇപ്പോൾ വിചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രേക്ഷകാഭിപ്രായങ്ങൾ ഈ ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതിന് ഉദാഹരണമാണ്. ചിത്രത്തിന്റെ പേര് പോലെ തന്നെ വിചിത്രമായ കാഴ്ചകളാണ് ഈ സിനിമ നമ്മുക്ക് സമ്മാനിക്കുന്നത്. വളരെ പുതുമയാർന്ന ശൈലിയിൽ ഒരു പരീക്ഷണ ചിത്രം പോലെയാണ് വിചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ ആദ്യവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട് ഈ സിനിമ. നിഗൂഢത നിറഞ്ഞ കഥാസന്ദര്ഭങ്ങളിലൂടെയാണ് വിചിത്രം സഞ്ചരിക്കുന്നത്. ആദ്യ പകുതിയിൽ ഒരു ഫാമിലി ഡ്രാമ പോലെയും രണ്ടാം പകുതിയിൽ ഒരു ഹൊറർ- ത്രില്ലെർ പോലെയും മുന്നേറുന്ന ഈ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കയ്യടി നേടുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവ വലിയ പ്രേക്ഷക പ്രശംസയാണ് നേടുന്നത്.
നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നത് കനി കുസൃതിയാണ്. ഇവർക്കൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് വിചിത്രം നിർമ്മിച്ചിരിക്കുന്നത്. നിഖിൽ രവീന്ദ്രൻ തിരക്കഥ രചിച്ച ഈ ചിത്രത്തിന് ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചപ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്തത് സംവിധായകൻ അച്ചു വിജയൻ തന്നെയാണ്. അര്‍ജുന്‍ ബാലകൃഷ്ണൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ നിർവഹിച്ചത് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവർ ചേർന്നാണ്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.