ദളപതി വിജയ് ആരാധകന്റെ കഥയുമായി വന്ന സണ്ണി വെയ്‌നിന്റെ പോക്കിരി സൈമൺ എന്ന ചിത്രവും മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിന്റെ ആരാധികയുടെ കഥ പറഞ്ഞ മഞ്ജു വാര്യരുടെ മോഹൻലാൽ എന്ന ചിത്രവും, മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ ഇന്നസെന്റിന്റെ സുവർണ്ണ പുരുഷൻ എന്ന ചിത്രവും നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ആരാധകന്റെ കഥ പറയുന്ന ഒരു ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ഷിബു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്യും. അർജുൻ, ഗോകുൽ എന്നിവർ ചേർന്ന് കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രണീഷ് വിജയൻ ആണ്. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ദിലീപിനോടുള്ള ആരാധന മൂത്ത് സിനിമ പഠിക്കാൻ പോകുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി കുറച്ചു നാൾ മുൻപ് റിലീസ് ചെയ്തത്. അഞ്ജു നായികയായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കാര്‍ഗോസ് സിനിമാസാണ് ആണ്. 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം ആണ് അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഷിബു ഒരുക്കുന്നത്. മച്ചാൻ വേറെ ലെവലാ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ് ലൈൻ. ഈ ചിത്രത്തിന്റെ ടീസർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ദിലീപ് തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.