രാം ചരണ്‍ നായക കഥാപാത്രമായി എത്തുന്ന ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് ഇന്ന് തുടക്കം കുറിച്ചു. പ്രശസ്‌ത മലയാള താരം ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നെഗറ്റീവ് കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ ജയറാം അഭിനയിക്കുക എന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ന് ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യമായാണ് രാം ചരൻ ശങ്കർ ചിത്രത്തിന്റെ ഭാഗമാകുന്നത്. രാം ചരണിന്റെ പിതാവ് മെഗാസ്റ്റാർ ചിരഞ്ജീവി, ബോളിവുഡ് യുവ സൂപ്പർ താരം രൻവീർ സിങ് എന്നിവരും പൂജാ ചടങ്ങിൽ പങ്കെടുത്തു. ശങ്കർ ഒരുക്കാൻ പോകുന്ന, അന്യൻ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ, രൻവീർ സിങ് ആണ് നായകൻ.
ഇത് കൂടാതെ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 എന്ന ചിത്രവും ശങ്കറിന് പൂർത്തിയാക്കാൻ ബാക്കിയുണ്ട്. ആ ചിത്രം 60 ശതമാനം ഷൂട്ടിംഗ് കഴിഞ്ഞു മുടങ്ങി കിടക്കുകയാണ്. ഇപ്പോൾ എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം പൂർത്തിയാക്കിയിരിക്കുകയാണ് രാം ചരൻ. എസ് എസ് രാജമൗലിയും ഇന്ന് നടന്ന പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രശസ്ത ബോളിവുഡ് നായിക കിയാര അദ്വാനി ആണ് ഈ ശങ്കർ- രാം ചരൻ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. തമൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ 2 ആയിരുന്നു ശങ്കറിന്റെ അവസാനത്തെ റിലീസ്. എന്നാൽ സമ്മിശ്ര പ്രതികരണമാണ് ആ ചിത്രം നേടിയത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.