അന്തരിച്ച തമിഴ്നാട് മുന് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത തലൈവി എന്ന ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. പ്രശസ്ത സംവിധായകൻ എ എൽ വിജയ് ഒരുക്കിയ ഈ ചിത്രത്തിൽ ജയലളിത ആയി ബോളിവുഡ് താരം കങ്കണ റനൗട് അഭിനയിച്ചപ്പോൾ എം ജി ആർ ആയി അഭിനയിച്ചത് അരവിന്ദ് സ്വാമിയും കരുണാനിധി ആയി അഭിനയിച്ചത് നാസറും ആണ്. ഗംഭീര പ്രകടനമാണ് ഇവർ മൂവരും ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരോടൊപ്പം മലയാളി താരം ഷംന കാസിമും ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഷംന ആയിരുന്നു ജയലളിതയുടെ തോഴി ശശികലയുടെ റോളില് അഭിനയിച്ചത്. ജയലളിത മുഖ്യമന്ത്രി ആവുന്നത് വരെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. അതിനു ശേഷമുള്ള കഥ പറഞ്ഞു കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില് ശശികലയായി തന്നെ വിളിക്കണമെന്ന് താൻ സംവിധായകനോട് പറഞ്ഞുവെന്നു വെളിപ്പെടുത്തുകയാണ് ഷംന കാസിം.
മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഷംന ഈ കാര്യം തുറന്നു പറഞ്ഞത്. രണ്ടാം ഭാഗമുണ്ടെങ്കില് വില്ലത്തിയായിട്ടായിരിക്കും ആ കഥാപാത്രം എത്തുക എന്നും ആ സിനിമ റിലീസായാല് പിന്നെ തമിഴ്നാട്ടില് ഇറങ്ങി നടക്കാന് കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്നുമാണ് അതിനു മറുപടിയായി സംവിധായകൻ എ എൽ വിജയ് പറഞ്ഞത് എന്നും ഷംന കാസിം വെളിപ്പെടുത്തുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് കങ്കണയ്ക്ക് അഞ്ചാം നാഷണല് അവാര്ഡ് കിട്ടുമെന്ന് ഉറപ്പാണെന്നും അതുപോലെ സംവിധായകൻ എ എൽ വിജയ്, അരവിന്ദ് സ്വാമി എന്നിവർക്കും അവാർഡ് ലഭിക്കുമെന്നും ഷംന പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.