[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കുറച്ച് കഞ്ഞിയെടുക്കട്ടെയെന്ന് മംമ്ത, മോഹൻലാൽ സ്റ്റൈലിൽ മറുപടി പറഞ്ഞു പൃഥ്വിരാജ്; വീഡിയോ വൈറലാവുന്നു..!

പൃഥ്വിരാജ് സുകുമാരൻ, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദൻ, രാശി ഖന്ന, അനന്യ, ജഗദീഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭ്രമം എന്ന ചിത്രം ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആമസോൺ പ്രൈം റിലീസ് ആയി എത്തിയത്. ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളില്‍ തിയേറ്ററില്‍ തന്നെയാണ് ഭ്രമം എത്തിയത്. അതുകൊണ്ട് തന്നെ അതിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ്, മമത എന്നിവർ ഗൾഫ് രാജ്യങ്ങളിലും എത്തിയിരുന്നു. പ്രൊമോഷന് ശേഷം ദുബായിലെ എഫ്.എം ചാനലായ ഹിറ്റ് 96.7 നൊപ്പം ചേർന്ന താരങ്ങൾ അവിടെ രസകരമായ ഗേമുകളിലും പങ്കെടുത്തു. അതിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു സിനിമാ ഡയലോഗ് ഒരാള്‍ പറയുമ്പോള്‍, ചെവിയില്‍ ഹെഡ്‌സെറ്റ് വെച്ച് അടച്ചു കൊണ്ട് അപ്പുറത്തു നില്‍ക്കുന്നയാള്‍, മറ്റേയാളുടെ ചുണ്ടിന്റെ ചലനം വെച്ച് കൊണ്ട് അതേതെന്ന് ഊഹിച്ചു പറയുന്നതാണ് ഗെയിം. പൃഥ്വിരാജ്, മമത എന്നിവരാണ് ഈ കളിയിൽ പങ്കെടുത്തത്.

കര്‍ണന്‍, ഭഗത് സിങ്, നെപ്പോളിയന്‍ ഇവര്‍ മൂന്നുപേരുമാണെന്റെ ഹീറോസ് എന്ന ഡയലോഗ് ആണ് മമത ആദ്യം പറഞ്ഞത്. പൃഥ്വിരാജ് അഭിനയിച്ച സെവൻത് ഡേ എന്ന ചിത്രത്തിൽ അദ്ദേഹം തന്നെ പറഞ്ഞ സൂപ്പർഹിറ്റ് ഡയലോഗ് ആണത്. പക്ഷെ എത്ര ശ്രമിച്ചിട്ടും പൃഥ്വിരാജ് സുകുമാരന് ആ ഡയലോഗ് മമത പറഞ്ഞത് മനസ്സിലാക്കാൻ സാധിച്ചില്ല. ഇവര്‍ മൂന്ന് പേരുമാണെന്റെ എന്ന് വരെ മനസ്സിലായി എന്നും അമര്‍ അക്ബര്‍ അന്തോണിയിലെ ഡയലോഗാണോ എന്നും പൃഥ്വിരാജ് ചോദിക്കുന്നുണ്ട്. അവസാനം വേറൊരു ഡയലോഗ് കൊടുക്കൂവെന്ന് മറ്റുള്ളവര്‍ പറഞ്ഞതോടെ, മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന സിനിമയിലെ കുറച്ച് കഞ്ഞിയെടുക്കട്ടെയെന്ന എന്ന മഞ്ജു വാര്യർ പറയുന്ന ഡയലോഗ് ആണ് മമത പറഞ്ഞത്. അത് ഒറ്റയടിക്ക് മനസ്സിലാക്കിയ പൃഥ്വിരാജ്, മോഹൻലാൽ സ്റ്റൈലിൽ തോൾ ചെരിച്ചു നിന്ന് കൊണ്ട് ആവാം എന്ന് പറഞ്ഞു. ഏതായാലും ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സ്വന്തം സിനിമയിലെ ഡയലോഗ് തെറ്റിച്ചെങ്കിലും ലാലേട്ടന്റെ സിനിമയിലെ ഡയലോഗ് കൃത്യമായി പറഞ്ഞുവല്ലോ എന്നാണ് വീഡിയോ കാണുന്നവർ കമന്റ് ചെയ്യുന്നത്. ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് താനെന്നു പൃഥ്വിരാജ് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും ആരാധകർ പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.