[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പിറന്നാളിന് വിളിച്ചില്ലെന്ന് പറഞ്ഞ് പിണങ്ങിയ പീലിയെ നേരിട്ട് കണ്ട് മെഗാ സ്റ്റാർ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഈ വർഷമാണ് തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞിന്റെ വീഡിയോ വൈറൽ ആയിരുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിന് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ കുഞ്ഞു പീലിയുടെ വീഡിയോ ആയിരുന്നു അത്. മമ്മൂക്കയോട് പിണക്കമാണെന്ന് പറഞ്ഞ് കരഞ്ഞ പീലിയുടെ വീഡിയോ കണ്ട മമ്മൂട്ടി, അതിനു ശേഷം അവരെ വിളിക്കുകയും കൊവിഡ് മാറിയാല്‍ നേരിട്ട് കാണാമെന്ന വാക്ക് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ, ആ വാക്ക് പാലിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ. കുഞ്ഞു പീലിക്കും കുടുംബത്തിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം പീലി മമ്മൂട്ടിയെ കാണാൻ എത്തുകയും അദ്ദേഹത്തിനൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.

മമ്മൂട്ടിയെ നേരിട്ട് മുന്നിൽ കണ്ടപ്പോൾ മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്‌മേറ്റാണോ എന്നായിരുന്നു പീലിയുടെ സംശയം. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന പീലിയുടേയും മാതാപിതാക്കളുടേയും ചിത്രം പി.ആര്‍.ഒ റോബര്‍ട്ട് കുര്യാക്കോസാണ് ഫെയ്‌സ്ബുക്കില്‍ ഷെയർ ചെയ്തത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന സ്വന്തം ചിത്രവും ഇതിനിടക്ക് പീലി മമ്മൂട്ടിക്ക് കൈമാറി. റോബര്‍ട്ട് കുര്യാക്കോസ് ആ ചിത്രം പങ്കു വെച്ച് കൊണ്ട് കുറിച്ച വാക്കുകൾ ഇപ്രകാരം, അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരില്‍ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് സാജിലക്കും ഒപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരിന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നല്‍കി. മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്ക് ഒരു സംശയം ഈ മമ്മൂക്ക ഓള്‍ടെ വാപ്പയുടെ ക്ലാസ്‌മേറ്റ് ആണോന്ന്. അവളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അത്ഭുതം.

https://www.facebook.com/RobertJins/photos/a.445861698857631/4117521751691589/?type=3

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.