മലയാളത്തിന്റെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആരാണെന്ന ചോദ്യത്തിന് ഏവരും നൽകുന്ന ഉത്തരം ഫഹദ് ഫാസിൽ എന്നാണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ കഴിഞ്ഞാൽ മലയാളം കണ്ട ഏറ്റവും മികച്ച നായക നടൻ ആണ് ഫഹദ് ഫാസിൽ എന്നും അഭിപ്രായമുള്ളവർ ഉണ്ട്. ഏതായാലും ഇപ്പോൾ തന്റെ അഭിനയ മികവ് കൊണ്ടും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ കൊണ്ടും ഇന്ത്യ മുഴുവൻ ശ്രദ്ധ നേടുകയാണ് ഫഹദ് ഫാസിൽ. മലയാളത്തിനൊപ്പം തമിഴ്, തെലുങ്കു ചിത്രങ്ങളിലും ഫഹദ് ഫാസിൽ അഭിനയിക്കുന്നുണ്ട്. തമിഴിൽ ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന ചിത്രത്തിൽ കമൽ ഹാസനും വിജയ് സേതുപതിക്കുമൊപ്പം അഭിനയിക്കുന്ന ഫഹദ് ഫാസിൽ, തെലുങ്കിൽ സുകുമാർ ഒരുക്കുന്ന പുഷ്പയിൽ അല്ലു അർജുനൊപ്പമാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും തമിഴ് യുവ താരം ശിവകാർത്തികേയനുമാണ്.
ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ ഡി.ആര്‍.എസ് വിത്ത് ആഷ് എന്ന പരിപാടിയിലായിരുന്നു ഇരുവരും ഫഹദിനെ കുറിച്ച് സംസാരിച്ചത്. എം.ആര്‍ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എന്ന് പറഞ്ഞ ശിവകാർത്തികേയൻ ഫഹദ് ഫാസിലിനോടും തനിക്കു കടുത്ത ആരാധനയാണെന്നും പറയുന്നു. ഫഹദ് അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ തനിക്കു നാലായിരം വര്‍ഷം വേണ്ടിവരുമെന്ന് തോന്നുമെന്നും ഫഹദ് അസാമാന്യമായ പ്രതിഭയാണ് എന്നും ശിവകാർത്തികേയൻ പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ താൻ കണ്ടിട്ടുണ്ടെന്നും, അസാമാന്യമായ പ്രകടനമാണ് ഫഹദ് ഫാസിൽ അതിലൊക്കെ കാഴ്ചവെച്ചതെന്നു അശ്വിനും കൂട്ടിച്ചേർക്കുന്നു. മോഹൻ രാജ ഒരുക്കിയ വേലൈക്കാരന്‍ എന്ന ചിത്രത്തിലായിരുന്നു ഫഹദും ശിവകാര്‍ത്തികേയനും ഒരുമിച്ചഭിനയിച്ചതു.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.