[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒറ്റ ഫ്രെയ്‍മില്‍ മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത്; ‘പുഴു’ സെക്കന്‍ഡ് ലുക്ക്

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം നവാഗതയായ രഥീന ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നും, അതല്ല ഒരു സ്വവര്ഗാനുരാഗിയായി ആണ് അദ്ദേഹം അഭിനയിക്കുന്നതെന്നുമുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഈ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏതായാലും ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു വേഷമാണ് ഇതെന്നും അണിയറ പ്രവർത്തകർ അവകാശപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ വന്നു ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുതിയ പോസ്റ്റർ എത്തിയിരിക്കുകയാണ്. ഈ പോസ്റ്ററും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.

ഈ പോസ്റ്ററിൽ മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പാർവതി തിരുവോതിനെയും കാണാൻ സാധിക്കും. മമ്മൂട്ടിയുടെ ഭാര്യ ആയാണ് പാർവതി ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്നു സൂചനയുണ്ട്. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജ് നിർമ്മിക്കുന്ന പുഴുവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്. താടി ക്ലീൻ ഷേവ് ചെയ്ത് കിടിലൻ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തേനി ഈശ്വർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ജേക്സ് ബിജോയിയും എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫുമാണ്. മമ്മൂട്ടി, പാർവതി എന്നിവർ കൂടാതെ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

webdesk

Recent Posts

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 days ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

6 days ago

ജി.ഡി. നായിഡു’ ജി ഡി എൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ വിന്റേജ് കാർ ലുലു മാളിൽ പ്രദർശനത്തിന്; ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലേക്ക്

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…

6 days ago

‘തുടക്കം’ ട്രെയിലർ പുറത്തിറങ്ങി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റത്തിന് ആവേശം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘2018’ എന്ന മെഗാഹിറ്റ്…

6 days ago

This website uses cookies.