കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു വിഷയം ആണ് ധ്രുവൻ എന്ന നടനെ മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ നിന്ന് പുറത്താക്കിയ സംഭവം. മമ്മൂട്ടി നായകനായ മാമാങ്കത്തിന് വേണ്ടി വളരെ കഠിനമായ ഫിസിക്കൽ മേക് ഓവേറിന് വിധേയനായ ധ്രുവനെ വെച്ച് ചിത്രത്തിലെ കുറെ രംഗങ്ങൾ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷമാണു പെട്ടെന്ന് ഒരു ദിവസം തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്ന് ധ്രുവൻ അറിയുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ സംവിധായകനെ പോലും നീക്കാൻ ഉള്ള ശ്രമം നടക്കുന്നു എന്നും വാർത്തകൾ വന്നിരുന്നു. ധ്രുവന് പകരം ഉണ്ണി മുകുന്ദൻ ആ വേഷം ചെയ്യും എന്ന് ഉണ്ണി തന്നെ പോസ്റ്റ് ഇട്ടപ്പോൾ ആ വിവരം താൻ അറിഞ്ഞിട്ടില്ല എന്ന് സംവിധായകൻ തന്നെ പറയുകയും ചെയ്തതോടെ വിവാദം കൊഴുത്തു. ഇതിനോടകം ഏകദേശം പതിനാലു കോടിയോളം മുടക്കിയ ചിത്രത്തിന്റെ ഭാവി ഇപ്പോഴും തുലാസിൽ ആണെന്നാണ് സൂചനകൾ പറയുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട ധ്രുവന് പിന്തുണയുമായി പ്രശസ്ത നടൻ ഷമ്മി തിലകൻ രംഗത്ത് വന്നു കഴിഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ ധ്രുവന് വേണ്ടി രംഗത്ത് വന്നത്. പരോക്ഷമായി താര സംഘടനായ അമ്മയേയും ട്രോള് ചെയ്തു കൊണ്ടാണ് ഷമ്മി തിലൻ്റെ ഫേസ്ബുക് പോസ്റ്റ്. അഭിനയിച്ച സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ട സ്ഥിതിക്ക്, സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ചു മാസം തോറും 5000 രൂപ കൈനീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവൻ എന്ന നടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തു ഉള്ളതിനാൽ താൻ സാക്ഷ്യപ്പെടുത്തുന്നു എന്നും ഇവിടിങ്ങനാണ് ഭായ് എന്നുമാണ് ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്. പേരിനൊപ്പം തിലകൻ എന്നുള്ളത് കൊണ്ട് തനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഷമ്മി തിലകൻ പറയുന്നു
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.