മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ തമ്പുരാനാണ് ഷാജി കൈലാസ്. അദ്ദേഹം സംവിധാനം ചെയ്ത മാസ്സ് ചിത്രങ്ങൾ എന്നും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നവയാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളെ വെച്ചും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഷാജി കൈലാസ് ഒരുക്കിയ രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രദർശനത്തിന് ഒരുങ്ങുന്നത്. മോഹൻലാൽ നായകനായ എലോൺ, പൃഥ്വിരാജ് നായകനായ കാപ്പ എന്നിവയാണവ. സുരേഷ് ഗോപി നായകനായ ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം ഒരുക്കാനുമുള്ള പ്ലാനിലാണ് അദ്ദേഹം. എന്നാൽ അതിനൊപ്പം ഒരു ചിത്രം നിർമ്മിക്കാനും കൂടെ പ്ലാൻ ചെയ്യുകയാണ് ഷാജി കൈലാസ്. ഷാജി കൈലാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കാൻ പോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ മകനായ ജഗൻ ഷാജി കൈലാസാണ്.
നേരത്തെ അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിട്ടുള്ള ജഗൻ ഒരുക്കാൻ പോകുന്ന ആദ്യ ചിത്രത്തിൽ ആസിഫ് അലിയാണ് നായക വേഷം ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. അധികം വൈകാതെ തന്നെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സൂചനയുണ്ട്. നേരത്തെ ഇന്ദ്രജിത് നായകനായി എത്തിയ താക്കോൽ എന്ന ത്രില്ലർ ചിത്രവും ഷാജി കൈലാസ് നിർമ്മിച്ചിരുന്നു. നാൻ കടവുൾ, അങ്ങാടി തെരു, കടൽ, സർക്കാർ, പാപനാശം, പൊന്നിയിൻ സെൽവൻ, ഇന്ത്യൻ 2 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെ രചന നിർവഹിച്ച ബി ജയമോഹനാണ് ജഗൻ ഷാജി കൈലാസ്- ആസിഫ് അലി ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.