[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്വന്തം സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യർ; വീഡിയോ കാണാം

യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 4 ഇയേഴ്സ് എന്ന ചിത്രം ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തി. ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ ഈ ചിത്രം, ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. സർജാനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നിരുന്നു. ആ ഷോ കണ്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് നായികാ വേഷം ചെയ്ത പ്രിയ പ്രകാശ് വാര്യർ തീയേറ്ററിൽ നിന്ന് പുറത്ത് വന്നത്. കരച്ചിലടക്കാന്‍ പാടുപെട്ട പ്രിയയെ ചിത്രത്തിലെ നായകനായ സര്‍ജാനോ ഖാലിദ് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചതെന്നു പറഞ്ഞ പ്രിയ, തന്റെ ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഈ ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രമെന്നും പറഞ്ഞു.

എല്ലാവര്‍ക്കും വൈകാരികമായി ഏറെ കണക്ട് ആകുന്ന ചിത്രമാണ് ഇതെന്നും, അതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്ന് നായകനായ സർജാനോ ഖാലിദ് പറയുന്നു. സർജാനോ ഖാലിദ് വിശാൽ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്ന ഈ ചിത്രം ക്യാമ്പസിൽ നാല് വർഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥയാണ് പറയുന്നത്. രഞ്ജിത് ശങ്കർ ഒരുക്കിയ പതിനാലാമത്തെ ചിത്രമാണ് ഇത്. അദ്ദേഹത്തിന്റെ ആദ്യത്തെ U/A സർട്ടിഫിക്കറ്റ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിന്റെ ഒരു ഗാനത്തിന്റെ വരികളും അദ്ദേഹമാണ് രചിച്ചത്. സാലു കെ. തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ശങ്കർ ശർമയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.