മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം നൂറു കോടി ക്ലബിൽ ഇടം നേടി മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരുന്നു. മുരളി ഗോപി രചിച്ച്, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മോഹൻലാലിന്റെ കിടിലൻ മാസ്സ് രംഗങ്ങളാൽ സമ്പന്നമായിരുന്നു. ഇപ്പോഴിതാ, ഒരു കടുത്ത മോഹൻലാൽ ആരാധകൻ എന്ന നിലയിൽ ലൂസിഫറിൽ താൻ പല സീനുകളും ഷൂട്ട് ചെയ്തത്, താൻ കണ്ട മാസ്റ്റർ സംവിധായകരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണെന്നു പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. ലുസിഫെറിൽ മോഹൻലാലിന്റെ ഒരു കിടിലൻ സ്റ്റണ്ട് രംഗത്തിനു പ്രചോദനമായത് ഭദ്രൻ ഒരുക്കിയ മോഹൻലാൽ ചിത്രമായ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ഒരു ഷോട്ടാണെന്നു പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. അതുപോലെ ലുസിഫെറിലെ മറ്റൊരു സൂപ്പർ ഹിറ്റ് സീൻ താനൊരുക്കിയത് ഷാജി കൈലാസ്, ജോഷി എന്നിവരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് പറയുന്നത്. ഡയലോഗുകൾ ഷൂട്ട് ചെയ്യുന്നതിൽ ഷാജി കൈലാസ് ഒരു മാസ്റ്റർ ആണെന്ന് പൃഥ്വിരാജ് പറയുന്നു. ലൂസിഫറിലെ, ബോബിയും സ്റ്റീഫനും തമ്മിൽ കാണുന്ന ആദ്യ സീനിലെ അവർ തമ്മിലുള്ള ഡയലോഗുകൾ മാസ്സ് ആയി ഷൂട്ട് ചെയ്യാൻ തനിക്കു സാധിച്ചത് ഷാജി കൈലാസ്, ജോഷി എന്നിവരുടെ രീതി പിന്തുടർന്നത് കൊണ്ടാണെന്നു പൃഥ്വിരാജ് വെളിപ്പെടുത്തി. കാണുന്ന പ്രേക്ഷകർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന തരത്തിൽ ഡയലോഗുകൾ ഷൂട്ട് ചെയ്യുന്നത് വലിയ ഒരു കലയാണെന്നും, പുതിയ തലമുറയിലെ പലർക്കും വലിയ ആശയകുഴപ്പം ഉണ്ടാക്കുന്ന ഒരു കാര്യമാണ് മൂന്നോ- നാലോ പേർ ഉൾപ്പെടുന്ന ഒരു സംഭാഷണം ഷൂട്ട് ചെയ്യുന്നതെന്നും പൃഥ്വിരാജ് വിശദീകരിക്കുന്നു. ലൂസിഫറിലെ ഏറ്റവും ഹിറ്റായ സീനുകളിൽ ഒന്നായിരുന്നു, മോഹൻലാൽ, വിവേക് ഒബ്‌റോയ്, സായ് കുമാർ എന്നിവരുൾപ്പെട്ട ഓഫീസ് സീൻ. ആ സീനിലെ മോഹൻലാലിന്റെ ഓരോ ഡയലോഗുകളും കയ്യടി നേടിയെടുത്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.