നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന മഹാവീര്യർ ജൂലൈ 21 ന് റിലീസ് ചെയ്യാൻ പോവുകയാണ്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച എബ്രിഡ് ഷൈൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രം, മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത ഒരു ചലച്ചിത്രാനുഭവമാകും അവർക്കു സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇതിന്റെ ട്രൈലെർ ആ പ്രതീക്ഷ തന്നെ പ്രേക്ഷകർക്കും സമ്മാനിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ എം ഡി ബി ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു വന്നിരിക്കുകയാണ് മഹാവീര്യർ. വിക്രം നായകനാകുന്ന കോബ്ര, അമീർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാർ ചിത്രം രക്ഷാ ബന്ധൻ, രൺബീർ കപൂർ നായകനായ ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര എന്നിവയെ പിന്നിലാക്കിയാണ് ഈ മലയാള ചിത്രം ഒന്നാമതെത്തിയത്.
നിവിൻ പോളി, ആസിഫ് അലി എന്നിവർ കൂടാതെ, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം, പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയാണ് എബ്രിഡ് ഷൈൻ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും പ്രധാന പ്രമേയമായി വരുന്ന ഈ ചിത്രത്തിൽ ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുണ്ട്. ചന്ദ്രു സെൽവരാജ് ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും മനോജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.