മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട് ആരംഭിക്കും. പ്രശസ്ത നടി ഭാവന നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് എന്നാണ് സൂചന. ഭാവനയ്ക്ക് ഒപ്പം അദിതി രവിയും ഇതിലെ പ്രധാന കഥാപാത്രത്തിന് ജീവൻ നൽകും. രഞ്ജി പണിക്കർ ,അജ്മൽ അമീർ ,രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖിൽ ആനന്ദ് ആണ്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്. ദേശീയ പുരസ്ക്കാരം നേടിയ ജയരാജ്- സുരേഷ് ഗോപി ചിത്രം കളിയാട്ടം നിർമ്മിച്ചതും ഇവരാണ്.
നിറം, മേല സന്ദേശം വസന്തമാളിക,,വിൻ്റർ എന്നീ ചിത്രങ്ങളും നിർമ്മിച്ച പ്രൊഡക്ഷൻ ബാനറാണ് ജയലക്ഷ്മി ഫിലിംസ്. 2006 ഇൽ റിലീസ് ചെയ്ത ചിന്താമണി കൊലക്കേസ് ആണ് ഷാജി കൈലാസ്- ഭാവന ടീം ഇതിന് മുൻപ് ഒന്നിച്ച ചിത്രം. ഹണ്ട് എന്ന ഈ പുതിയ ചിത്രത്തിന് സംഗീതം നൽകുന്നത് കൈലാസ് മേനോനും ഇതിന് ക്യാമറ ചലിപ്പിക്കുന്നത് ജാക്സണുമാണ്. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് ഹണ്ട്. അജാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. പൃഥ്വിരാജ് നായകനായ കാപ്പ, മോഹൻലാൽ നായകനായ എലോണ് എന്നിവയാണ് ഷാജി കൈലാസ് ഒരുക്കി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
ഫോട്ടോ കടപ്പാട്: Pranav Raaj
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.