ഈ വർഷത്തെ ഈദ് റിലീസ് ആയി എത്തിയ ചിൽഡ്രൻസ് പാർക്ക് എന്ന ഷാഫി ചിത്രം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ടൂ കൺഡ്രീസിനു ശേഷം ഷാഫി- റാഫി ടീം ഒന്നിച്ച ഈ ചിത്രം കുടുംബ പ്രേക്ഷകരെ വീണ്ടും തീയേറ്ററുകളിലേക്കു എത്തിക്കുകയാണ്. ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ഗംഭീര കോമഡി എന്റെർറ്റൈനെർ എന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തമാശക്കൊപ്പം ആക്ഷനും ആവേശവും എല്ലാം കൂട്ടിയിണക്കി ഒരുക്കിയ ഈ ചിത്രം ഈ സീസണിലെ വലിയ വിജയങ്ങളിൽ ഒന്നായി മാറുമെന്ന സൂചനയാണ് ഇപ്പോൾ നിറഞ്ഞു കവിയുന്ന തീയേറ്ററുകൾ തരുന്നത്. കൊച്ചിൻ ഫിലിമ്സിന്റെ ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ എന്നീ മൂന്നു യുവാക്കൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. വീട്ടുകാരുമായി അത്ര രസത്തിൽ അല്ലാത്ത ഇവർ മൂന്നു പേരും ചേർന്ന് ഒരു അനാഥാലയം നടത്തിപ്പ് ഏറ്റെടുക്കുന്നതോടെ ഇവരുടെ ജീവിതം മാറി മറിയുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. നായികാ വേഷങ്ങൾ ചെയ്ത ഗായത്രി സുരേഷ്, മാനസ, സൗമ്യ എന്നിവർ മികവ് പുലർത്തിയപ്പോൾ തന്റെ കിടിലൻ കോമഡി നമ്പറുകളുമായി ഹാരിഷ് കണാരനും ഏറെ കയ്യടി നേടി. ഫൈസലി അലി ഒരുക്കിയ ദൃശ്യങ്ങളും അരുൺ രാജ് ഒരുക്കിയ സംഗീതവും മികച്ചു നിന്നപ്പോൾ വി സാജൻ തന്റെ എഡിറ്റിങ്ങിലൂടെ ചിത്രത്തിന് മികച്ച ഒഴുക്ക് പകർന്നു നൽകി. ഏതായാലും പ്രേക്ഷകർക്ക് മുന്നിൽ പൊട്ടിച്ചിരിയുടെ ഉത്സവം തീർത്തു കൊണ്ടാണ് ഷാഫി- റാഫി ടീം എത്തിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.