ഈ കഴിഞ്ഞ ഓണത്തിന് മലയാള സിനിമാ ബോക്സ് ഓഫീസിൽ മോഹൻലാൽ- ലാൽ ജോസ് ടീമിന്റെ വെളിപാടിന്റെ പുസ്തകം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കോടികളുടെ കിലുക്കം കാണിച്ചു തന്നപ്പോൾ ഈ ചിത്രത്തിലെ തന്നെ ഷാൻ റഹ്മാൻ ഈണമിട്ട എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന ഗാനത്തിന്റെ താളത്തിലായിരുന്നു മലയാളികൾ ഓണം കൊണ്ടാടിയത്. ഇതിനോടകം 60 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ ഈ ഗാനം കണ്ടു കഴിഞ്ഞു എന്ന് മാത്രമല്ല ഈ ഗാനം മലയാളികൾ ഉള്ളിടത്തെല്ലാം തീ പോലെ പടർന്നു പിടിക്കുകയാണ്.
ഷാൻ റഹ്മാന്റെ ഈണത്തിൽ വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ആലപിച്ച ഈ ഗാനത്തിൽ ആടി തകർത്തത് പ്രേക്ഷകരുടെ പ്രീയപ്പെട്ട അപ്പാനി രവിയായ ശരത് കുമാറും സംഘവും ആണ്.
വിഷ്ണു ശർമയുടെ മനോഹരമായ ദൃശ്യങ്ങളും ലാൽ ജോസിന്റെ ചിത്രീകരണ മികവും എല്ലാത്തിനും മുകളിൽ മലയാളികളുടെ സ്വന്തം ലാലേട്ടന്റെ സാനിധ്യവും കൂടി ആയപ്പോൾ ജിമ്മി കമ്മലിന്റെ താളവും പ്രേക്ഷകരുടെ ഹൃദയ താളം ആയി മാറി. ഇന്നിപ്പോൾ ജിമ്മിക്കി കമ്മൽ മുഴങ്ങാത്ത സ്ഥലങ്ങൾ ഇല്ല കേരളത്തിൽ എന്ന അവസ്ഥയാണ്.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ജിമ്മിക്കി കമലിന്റെ ലഹരിയിലാണ്. ജിമ്മിക്കി കമ്മലിന് ചുവടു വെക്കുന്ന സ്ത്രീകളെയും കുട്ടികളെയും യുവാക്കളെയും യുവതികളെയും കോളേജ്-സ്‌കൂൾ വിദ്യാർത്ഥികളെയും ആണ് എവിടെ നോക്കിയാലും കാണാൻ കഴിയുന്നത്.
ഓണാഘോഷ പരിപാടികൾക്കിടയിലും താരമായത് ജിമ്മിക്കി കമ്മൽ ആയിരുന്നു. കോളേജിലെയും സ്‌കൂളുകളിലും മാത്രം ഒതുങ്ങാതെ, ആളുകൾ ആഘോഷത്തിനായി ഒത്തുകൂടിയിടത്തെല്ലാം ജിമ്മിക്കി കമ്മലും മുഴങ്ങി എന്ന് മാത്രമല്ല ജിമ്മിക്കി കമ്മൽ ഡാൻസ് ചലഞ്ച് എന്ന പേരിൽ വെളിപാടിന്റെ പുസ്തകം ടീം ഒരുക്കിയ കോണ്ടസ്റ്റിനു ലഭിച്ച വരവേൽപ്പും വിജയവും അത്യപൂർവമായിരുന്നു.
മോഹൻലാൽ ചിത്രങ്ങളിലെ തട്ടുപൊളിപ്പൻ ഗാനങ്ങൾ കേരളം കീഴടക്കുന്നത് നമ്മൾ ഒരുപാട് തവണ കണ്ടിട്ടുണ്ട്. ആ കൂട്ടത്തിൽ ചേർത്ത് വെക്കാം ജിമ്മിക്കി കമ്മലിനെയും.
ഷാൻ റഹ്മാന്റെ പാട്ടുകളുടെ കൂട്ടത്തിൽ ഇനി ഏറ്റവും മുകളിൽ ആണ് ജിമ്മി കമ്മലിന്റെ സ്ഥാനം. മലയാളത്തിന്റെ എ ആർ റഹ്മാൻ എന്നൊക്കെ ആരാധകർ ഷാൻ റഹ്മാനെ വിളിക്കുന്നുണ്ട് എങ്കിൽ അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള വലിയ ഹിറ്റുകൾ ആണ് ഷാൻ റഹ്മാൻ ഇപ്പോൾ നമ്മുക്ക് നൽകുന്നത്.
ഇന്ന് ഷാൻ റഹ്മാന്റെ ഏതെങ്കിലും ചിത്രത്തിലെ പാട്ടുകൾ മൂളാത്ത മലയാളികൾ ഇല്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ജിമ്മിക്കി കമ്മൽ ഏതായാലും എല്ലാ ജെനെറേഷനിലും തരംഗമായി കഴിഞ്ഞു.
ഒരുപക്ഷെ കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനിടയിൽ ഇത്രയും ഓളം ഉണ്ടാക്കിയ ഒരടിപൊളി മലയാള ഗാനം ഉണ്ടായിട്ടുണ്ടോ എന്നതാണ് സംശയം. നരൻ എന്ന മോഹൻലാൽ ചിത്രത്തിലെ വേൽ മുരുകാ ഹരോഹര എന്ന ഗാനത്തിന് ശേഷം ഗാനമേളകൾ കീഴടക്കാൻ പോകുന്ന ഗാനവും ജിമ്മിക്കി കമ്മൽ തന്നെ ആയിരിക്കും എന്നതിന് ഒരു സംശയവും വേണ്ട.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.