[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആനപ്രേമികൾക്കായി മലയാള സിനിമയിൽ ഒരു ആന ചിത്രം കൂടി വരുന്നു…

ആനയെ കേന്ദ്ര കഥാപാത്രം ആക്കി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട് എന്ന് മാത്രമല്ല അതിൽ പലതും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചവയും ആണ്. ഇപ്പോഴും ടെലിവിഷനിൽ പോലും അത്തരം പഴയ ചിത്രങ്ങൾ വരുമ്പോൾ പ്രേക്ഷകർ ഏറെ താല്പര്യത്തോടെ കണ്ടിരിക്കാറുമുണ്ട്. കുട്ടികളെയും കുടുംബ പ്രേക്ഷകരേയുമാണ് അത്തരം സിനിമകൾ എന്നും ആകര്ഷിച്ചിട്ടുള്ളത്. ആനയെ എത്ര കണ്ടാലും മതി വരില്ല എന്ന് പറയുന്നതുപോലെ ആന ചിത്രങ്ങളും മലയാളികൾക്ക് എന്നും പ്രീയപെട്ടതാണ്. അത്തരത്തിൽ ഒരു പുതിയ ചിത്രം കൂടി മലയാളത്തിൽ ഇപ്പോൾ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോൻ ആണ് ആന അലറലോടലറൽ എന്ന പേരിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ആന തന്നെയാണ് വിനീത് ശ്രീനിവാസനൊപ്പം ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

പോയട്രി ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനു സിത്താരയാണ് നായിക ആയെത്തുന്നത്. ദീപു എസ് ഉണ്ണി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജുമാണ് .

ഗജകേസരിയോഗം, ഗജരാജ മന്ത്രം, പട്ടാഭിഷേകം, ആനച്ചന്തം എന്നിവയൊക്കെ മലയാളികൾക്ക് സുപരിചിതമായ ആന ചിത്രങ്ങൾ ആണ്. അവയുടെ എല്ലാം കൂട്ടത്തിലേക്കു ഇനി മുതൽ ഈ ചിത്രം കൂടി എത്തുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ആന അലറലോടലറൽ ഈ വർഷം തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.