[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആകാൻ മാസ്റ്റർപീസ്

രാജാധിരാജ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. പുതുമുഖസംവിധായകർക്ക് എന്നും അവസരങ്ങൾ നൽകിയിട്ടുള്ള മമ്മൂട്ടി തന്നെയാണ് അജയ് വാസുദേവിന്റെ ആദ്യസിനിമയിലെ നായകൻ.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും മാസ്റ്റർ പീസ് എന്നാണ് അണിയറ വാർത്തകൾ.

മമ്മൂട്ടി ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് മാസ്റ്റർപീസിന്റെ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഏറെ കൗതുകങ്ങൾ നിറഞ്ഞ പല കാര്യങ്ങളും മാസ്റ്റർപീസിൽ ഉണ്ട്. അതിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ സമയത്ത് തന്നെ വന്ന ഈ വാർത്ത ഏറെ ശ്രദ്ധയും നേടി. സന്തോഷ് പണ്ഡിറ്റും മമ്മൂക്കയും ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന തലക്കെട്ടോടു കൂടി മാസ്റ്റർപീസിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിച്ചിരുന്നു. ഇത് ചിത്രത്തിന്റെ പ്രമോഷനെ നല്ല രീതിയിൽ സഹായിച്ചു.

മമ്മൂട്ടിക്കൊപ്പം ഒരു വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. തമിഴ് താരം വരലക്ഷ്മി ശരത്കുമാർ മാസ്റ്റർപീസിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കസബക്ക് ശേഷം മമ്മൂട്ടിയും വരലക്ഷ്മിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒപ്പം ഉണ്ണിമുകുന്ദൻ, മക്ബൂൽ സൽമാൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കാര്യസ്ഥൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഹിമ നമ്പ്യാരുടെ വർഷങ്ങൾക്ക് ശേഷമുള്ള മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് മാസ്റ്റർപീസ്‌.

മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായ പുലിമുരുകന് തിരക്കഥ ഒരുക്കിയ ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത് ദീപക് ദേവ് ആണ്. റോയൽ സിനിമാസിന്റെ ബാനറിൽ സി എച്ച് മുഹമ്മദാണ് മാസ്റ്റർപീസ് പ്രൊഡ്യൂസ് ചെയ്യുന്നത്.

ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മാസ്റ്റർപീസ്‌ 2017 അവസാനത്തോട് കൂടി റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.