ജനപ്രിയ നായകൻ ദിലീപ് നായകനായി 2018 ഇൽ റിലീസ് ചെയ്ത ചിത്രമാണ് കമ്മാര സംഭവം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയാണ്. റിലീസ് ചെയ്ത സമയത്ത് തീയേറ്ററുകളിൽ വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും പിന്നീട് ടെലിവിഷനിലൂടെയും മറ്റും വലിയ ആരാധകവൃന്ദമാണ് ഈ ചിത്രത്തിനുണ്ടായത്. ചരിത്രം വളച്ചൊടിച്ചു കഥകളുണ്ടാക്കുന്നതിനെയെല്ലാം വളരെ രസകരമായി വിമർശിച്ച ഈ ചിത്രത്തിന്റെ മേക്കിങ്, രചന രീതി, ഇതിലെ അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോഴിതാ, ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയൊരു രണ്ടാം ഭാഗത്തിന്റെ കഥ മനസ്സിലുണ്ടെന്നും വെളിപ്പെടുത്തുകയാണ് മുരളി ഗോപി. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇത് പറഞ്ഞത്. ആ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് തനിക്കറിയില്ലായെന്നും അത് കണ്ടറിയണമെന്നും മുരളി ഗോപി കൂട്ടിച്ചേർക്കുന്നുണ്ട്.
രണ്ട് ഭാഗമായിട്ടാണ് ആദ്യം തന്നെ ഈ ചിത്രം മനസ്സിലുണ്ടായിരുന്നതെന്നും മുരളി ഗോപി കൂട്ടിച്ചേർക്കുന്നുണ്ട്. മോഹൻലാൽ നായകനായ എംപുരാൻ ആണ് ഇനി മുരളി ഗോപി രചിച്ചു ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ ചിത്രത്തിന് ശേഷം പൃഥ്വിരാജ് നായകനായ പാൻ ഇന്ത്യൻ ചിത്രം ടൈസൺ, മോഹൻലാൽ തന്നെ നായകനായ ലൂസിഫർ മൂന്നാം ഭാഗമെന്നിവയും മുരളി ഗോപി രചിക്കും. അദ്ദേഹം രചിച്ച തീർപ്പ് എന്ന ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങി നിൽക്കുകയാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്, എന്നിവർ വേഷമിട്ടിരിക്കുന്ന ഈ ചിത്രം രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.