മലയാള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം. ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമയുടെ ചക്രവർത്തിയുമായ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രം മാർച്ച് 28 നു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു ടീസറും ഇതിനോടകം തന്നെ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു കൊണ്ട് ലൂസിഫറിന്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. മരണ മാസ്സ് എന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന ലുക്കിൽ ആണ് മോഹൻലാൽ ഈ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയ ഭരിക്കുകയാണ് ഈ പോസ്റ്റർ എന്ന് പറയാം നമ്മുക്ക്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ത്രില്ലെർ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാലിനൊപ്പം ഒരു വലിയ താര നിര തന്നെ അണി നിരന്നിരിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, മഞ്ജു വാര്യർ, സായി കുമാർ, കലാഭവൻ ഷാജോൺ, സച്ചിൻ ഖാഡെക്കാർ, ജോൺ വിജയ്, നന്ദു, നൈല ഉഷ, സാനിയ എന്നിവരാണ്. സുജിത് വാസുദേവ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദീപക് ദേവ് ആണ്. സംജിത് മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.