[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ന് മുതൽ; വമ്പൻ പ്രതീക്ഷ നൽകി പ്രണവ് മോഹൻലാൽ ചിത്രം..!

വലിയ പ്രതീക്ഷകൾക്ക് നടുവിൽ ഇന്ന് ഒരു മലയാള ചിത്രം കൂടി കേരളത്തിൽ റിലീസ് ചെയ്യുകയാണ്. തങ്ങളുടെ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററുകൾ ആക്കിയ ഒരു യുവ നടനും യുവ സംവിധായകനും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ശ്രദ്ധ നേടുന്നത്.  ആദി എന്ന ബ്ലോക്ക്ബസ്റ്റർ നൽകിയ പ്രണവ് മോഹൻലാൽ നായകനായി എത്തുമ്പോൾ രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ നൽകിയ അരുൺ ഗോപി ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. പുലി മുരുകൻ, രാമലീല പോലത്തെ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം വമ്പൻ റിലീസ് ആണ് കേരളത്തിൽ നേടിയെടുത്തിരിക്കുന്നതു. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും ഇന്ന് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

Irupathiyonnaam Noottaandu All Kerala Theatre List

ഒരു സൗർഫിങ് ഇൻസ്ട്രക്ടർ ആയ അപ്പു എന്ന കഥാപാത്രം ആയാണ് പ്രണവ് ഈ സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത് പുതുമുഖമായ സായ ഡേവിഡ് ആണ്. അഭിരവ്, മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂർ, ടിനി ടോം എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തിരിക്കുന്നതു. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് അഭിനന്ദം രാമാനുജനും ആണ്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.