നാരദൻ എന്ന ആഷിഖ് അബു ചിത്രത്തിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന ടോവിനോ തോമസ് ചിത്രമാണ് വാശി. കീർത്തി സുരേഷ് നായികാവേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ കൂടി പുറത്തു വന്നിരിക്കുകയാണ്. ടൊവിനോയും കീര്ത്തി സുരേഷും പരസ്പരം നോക്കി ചിരിക്കുന്ന ഒരു പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ പോസ്റ്റർ പങ്കു വെച്ച് കൊണ്ട് ടോവിനോ തോമസ് കുറിച്ചത് “കൊടുങ്കാറ്റിന് മുന്നേയുള്ള ചിരി, മീറ്റ് അഡ്വ. എബിന് ആന്ഡ് അഡ്വ. മാധവി. വാശിയിലൂടെ ഇവരുടെ കുടുംബകഥ അവതരിപ്പിക്കാനൊരുങ്ങുന്നു”, എന്നാണ്. മോഹന്ലാല്, മഞ്ജു വാര്യര്, എ. ആര്. റഹ്മാന്, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന് എന്നിവര് ചേറ്ന്നതു ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
നവാഗതനായ വിഷ്ണു ജി. രാഘവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ മേനക സുരേഷ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉര്വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് വാശി കേരളത്തിൽ വിതരണം ചെയ്യുക. വിഷ്ണു ജി രാഘവ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്. റോബി വര്ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന് എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കൈലാസ് മേനോൻ ആണ്. ടോവിനോ തോമസ്- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്ക് ഉണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.