മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം തീയേറ്റർ റൺ അവസാനിപ്പിക്കുകയാണ്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ആഗോള ഗ്രോസ് ആയി എൺപതു കോടിയോളം ആണ് നേടിയത്. മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റായി ഈ ചിത്രം മാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ ചിത്രം അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച് സംവിധാനം ചെയ്തതും അമൽ നീരദ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മൈക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്.
ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും, എഡിറ്റ് ചെയ്തത് വിവേക് ഹര്ഷനും ആണ്. ഭീഷ്മ പർവ്വം കൂടാതെ മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രവും ഏപ്രിലിൽ ഒടിടി റിലീസ് ആയി എത്തും. സോണി ലൈവിൽ എത്തുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആണ്. നവാഗതയായ രഥീന ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.