[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇപ്പോൾ എന്ന കിസ്സിങ് ആണ് മോനെ; കുഞ്ചാക്കോ ബോബനെ കുറിച്ച് നവ്യ നായർ; വീഡിയോ കാണാം..!

പ്രശസ്ത മലയാള നടി നവ്യ നായർ പത്തു വർഷത്തിന് ശേഷം മലയാത്തിലേക്കു തിരിച്ചു വന്നിരിക്കുകയാണ്. നവ്യ നായർ നായികാ വേഷം ചെയ്ത ഒരുത്തീ എന്ന ചിത്രം ഇപ്പോൾ മികച്ച വിജയമാണ് നേടുന്നത്. സുരേഷ് ബാബു രചിച്ചു, വി കെ പ്രകാശ് ഒരുക്കിയ ഈ ചിത്രത്തിൽ രാധാമണി എന്ന ഫെറി കണ്ടക്ടർ ആയി ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വർഷം ഡിസംബറിൽ, ഒരുത്തീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ആരംഭിക്കും. ഏതായാലും ഒരുത്തീയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബനെ കുറിച്ച് നവ്യ നടത്തിയ രസകരമായ പരാമർശം ഏറെ ശ്രദ്ധ നേടുകയാണ്. കുഞ്ചാക്കോ ബോബൻ ഇപ്പോൾ ഓൺസ്‌ക്രീനിൽ എന്തൊരു കിസ്സിങ് ആണെന്നാണ് നവ്യ ചിരിച്ചു കൊണ്ട് പറയുന്നത്.

ഇത് ചോദിച്ചു താൻ കുഞ്ചാക്കോ ബോബന് സന്ദേശം അയച്ചു എന്നും, അതിനു ചിരിക്കുന്ന ഒരു സ്മൈലി ആണ് ചാക്കോച്ചൻ മറുപടി തന്നത് എന്നും നവ്യ പറയുന്നു. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ വലിയൊരു ഓൺസ്‌ക്രീൻ ചുംബനം പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ, ഇനി റിലീസ് ചെയ്യാൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമായ ഒറ്റിലും അദ്ദേഹം ഒട്ടേറെ തവണ ചുംബിക്കുന്നുണ്ട്. ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തു വരികയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ആ ഗാനത്തിലാണ് നായികയുമായുള്ള ചാക്കോച്ചന്റെ ഒട്ടേറെ ചുംബന രംഗങ്ങൾ ഉള്ളത്. തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ഒരുക്കിയ ഫെല്ലിനി ഒരുക്കിയ മലയാളം- തമിഴ് ദ്വിഭാഷാ ചിത്രമാണ് ഒറ്റ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.