മലയാള സിനിമയിൽ തീപ്പൊരി പോലീസ് കഥാപാത്രങ്ങൾ കൊണ്ട് ആവേശം സൃഷ്‌ടിച്ച സൂപ്പർ താരമാണ് സുരേഷ് ഗോപി. പോലീസ് കഥാപാത്രമാകാൻ സുരേഷ് ഗോപിയെ കഴിഞ്ഞേ മറ്റൊരാളുള്ളു എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന ലെവലിൽ തന്റെ കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ പോലീസ് കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി മലയാളത്തിൽ ഒരുക്കിയ കാക്കിപ്പട എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്യാൻ സുരേഷ് ഗോപിയോളം യോഗ്യനായ മറ്റൊരാളില്ല. ഈ വരുന്ന ക്രിസ്മസ് ആഘോഷ സമയത്ത് മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തുന്ന ചിത്രങ്ങളിലൊന്നാണ് കാക്കിപ്പട. ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സുരേഷ് ഗോപി റിലീസ് ചെയ്തിരിക്കുകയാണ്.
എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് നിർമ്മിച്ച ഈ ത്രില്ലർ ചിത്രം സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു പ്രമേയമാണ് ചർച്ച ചെയ്യുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഈ ചിത്രം പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ഒരു ത്രില്ലർ കൂടിയാണ്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് പ്രശാന്ത് കൃഷ്ണയും എഡിറ്റിംഗ് നിർവഹിച്ചത് ബാബു രത്‌നവുമാണ്.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം 'മാർക്കോ' ഡിസംബർ 20ന് തിയറ്ററുകളിലെത്തും. മലയാളം,…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025…
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്‍…
This website uses cookies.