രണ്ട് ദിവസം മുൻപാണ് പ്രേക്ഷകർ ഏറെ കാത്തിരുന്ന ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. പത്താൻ എന്ന ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഗംഭീര ആക്ഷൻ രംഗങ്ങൾ കൊണ്ട് ട്രൈലെർ കട്ട് പ്രേക്ഷകരെ ഞെട്ടിച്ചു എങ്കിലും, ട്രെയിലറിലെ ചില സീനുകൾ വമ്പൻ ട്രോളിനും കാരണമായിട്ടുണ്ട്. അതിലൊരു സീൻ, നായകനായ ഷാരൂഖ് ഖാനും വില്ലനായ ജോൺ എബ്രഹാമും സ്വന്തം പുറകിൽ ജെറ്റ് പോലൊരു യന്ത്രവുമണിഞ്ഞു ആകാശത്ത് പറന്നു കൊണ്ട് നടത്തുന്ന സംഘട്ടനമാണ്. എന്നാൽ ആകാശത്ത്, കടുത്ത കാറ്റിനെതിരെ പറക്കുമ്പോഴും ഇരുവരുടെയും മുഖത്തു ഒരു കണ്ണട പോലുമില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. ഇത്രയും വേഗത്തിൽ മുഖത്തിന് നേരെ കാറ്റടിക്കുമ്പോൾ ഒരു നിമിഷം പോലും നമ്മുടെ കണ്ണുകൾ തുറന്നു പിടിക്കാൻ പറ്റില്ലെന്നിരിക്കെ, ഇരുവരും തങ്ങളുടെ കണ്ണുകൾ പൂർണ്ണമായും തുറന്നു പിടിച്ചു പറക്കുന്നതാണ് ട്രോളിനു വിധേയമായത്.
സിനിമയുടെ ആക്ഷൻ ടീമിനും സംവിധായകനും കുറച്ചെങ്കിലും സാമാന്യ ബോധം ഉണ്ടായിരുന്നെങ്കിൽ, ഈ അതിഭാവുകത്വം നിറഞ്ഞ ആക്ഷൻ രംഗത്തിൽ ഏറ്റവും കുറഞ്ഞത് ഒരു കണ്ണട എങ്കിലും അഭിനയിക്കുന്നവർക്കു കൊടുത്തേനെ എന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ഈ മെഗാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. ജനുവരി 25 ന് റീലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ദീപികാ പദുക്കോൺ ആണ് നായികാ വേഷം ചെയ്യുന്നത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.