യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ സാറ്റർഡേ നൈറ്റ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ വമ്പൻ റിലീസായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു പക്കാ എന്റർടൈനറാണ് സാറ്റർഡേ നൈറ്റ് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ നമ്മുക്ക് നൽകുന്നത്. സ്റ്റാൻലി എന്ന് പേരുള്ള ഒരു കഥാപാത്രമായാണ് നിവിൻ പോളി ഇതിലഭിനയിച്ചിരിക്കുന്നത്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടെയാണ് ഇതിന്റെ പോസ്റ്ററുകൾ റിലീസ് ചെയ്തത്.
ഒരു കോമഡി ത്രില്ലറായിരിക്കും ഈ ചിത്രമെന്നും സൂചനയുണ്ട്. ഒരു സംഘം പഴയ കൂട്ടുകാർ ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ചു കൂടുന്നതും, ആ കണ്ട് മുട്ടലിന് ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ ചില കാര്യങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അസ്‌ലം കെ പുരയിൽ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്. നിവിൻ പോളി- മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്. അതുപോലെ തന്നെ ഏറെ നാളുകൾക്ക് ശേഷമാണു ഒരു കംപ്ലീറ്റ് ഫൺ ചിത്രത്തിൽ നിവിൻ പോളി അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.