നടി നിത്യ മേനോൻ തന്നെ ശല്യപ്പെടുത്തിയ ഒരാരാധകനെ കുറിച്ച് ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തീയേറ്റര്‍ പ്രതികരണ വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഇയാൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അപ്പോഴാണ് നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അവരെ കാണാൻ അവരുടെ വീട്ടിൽ പോയിരുന്നുവെന്നൊക്കെ ഇയാൾ പറഞ്ഞത്. അതിനെ കുറിച്ച് നിത്യ മേനോൻ പറഞ്ഞത്, ഇയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ വയ്യാതെ നിയമ നടപടിവരെ എടുക്കാൻ ആലോചിച്ചതാണെന്നും, പിന്നെ പുള്ളിക്ക് എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കി കൂടുതൽ പ്രശ്നമാക്കാതെ വിട്ടതാണെന്നുമാണ്. ഏതായാലും നിത്യ മേനോന് മറുപടി നൽകി ഇയാൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. അനെക്ഡോട്ട് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് ഇയാൾ തന്റെ ഭാഗം പറയുന്നത്.
കാര്യങ്ങൾ അറിയാതെയാണ് നിത്യ സംസാരിക്കുന്നതെന്നും, താൻ നിത്യയെ ആകെ കണ്ടത് രണ്ടു തവണ മാത്രമാണെന്നും ഇയാൾ പറയുന്നു. പലരും പറയുന്നത് കേട്ടാണ് നിത്യ പ്രതികരിക്കുന്നതെന്നും, താൻ ആരെയും ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇയാൾ പറഞ്ഞു. തനിക്കു മാനസിക പ്രശ്നമുണ്ടെന്നു നിത്യ പറഞ്ഞതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ വരെ തനിക്കു സാധിക്കുമെന്നും നിത്യയുടെ കൂടെയുള്ളവർ മരിച്ചു പോയ തന്റെ അച്ഛനോട് മോശമായി സംസാരിക്കുകവരെ ചെയ്തിട്ടുണ്ടെന്നും ഇയാൾ വിശദീകരിച്ചു. വിളിക്കുന്നത് ശല്യമാണെന്നു ഒരിക്കൽ തനിക്കൊരു മെസേജ് അയച്ചതിൽ പിന്നെ താൻ നിത്യയേയോ അവരുമായി ബന്ധപ്പെട്ട ആളുകളേയോ വിളിച്ചു ശല്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നിത്യയെ ഒരിക്കലും മോശമായ കണ്ണ് കൊണ്ട് താൻ കണ്ടിട്ടില്ലെന്നും ഈ ആരാധകൻ എടുത്തു പറഞ്ഞു. ഇനി ഇവരുമായി ഒരു തരത്തിലുമുള്ള ബന്ധം താൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്നേവരെ മോശമായ ഒരു വാക്ക് പോലും ഇവരോടോ ഇവരുടെ കൂടെയുള്ളവരോടോ താൻ പറഞ്ഞിട്ടില്ലെന്നും ഈ ആരാധകൻ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.