[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാൻ ഒരു സൂപ്പർ സ്റ്റാർ; വൈറലായി പ്രഭാസിന്റെ വാക്കുകൾ

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം മലയാളം, തമിഴ് ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യുന്നുണ്ട്. ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ദുൽഖറും സംഘവും. ഇപ്പോഴിതാ ഇതിന്റെ പുതിയ പ്രമോഷൻ പരിപാടിയിൽ അതിഥിയായി എത്തിയ പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സീതാ രാമം ട്രെയ്‌ലർ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ പ്രഭാസ്, ഇത് വെറുമൊരു പ്രണയ കഥ മാത്രമല്ലെന്നും അതുകൊണ്ട് തന്നെ ഈ ചിത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു. അതുപോലെ ദുല്‍ഖര്‍ സല്‍മാന്‍ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണെന്നും പ്രഭാസ് പറയുന്നു.

മഹാനടി എന്ന തെലുങ്കു ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനം മനോഹരമായിരുന്നുവെന്നും അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണെന്നും പ്രഭാസ് കൂട്ടി ചേർത്തു. സീതാ രാമത്തിലെ ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ കുറിച്ച് എല്ലാവരും മികച്ച അഭിപ്രായം പറയുന്നത് താൻ കേട്ടുവെന്നും, അത്കൊണ്ട് തന്നെ ഈ ചിത്രം കാണാനായി താൻ കാത്തിരിക്കുകയാണെന്നും പ്രഭാസ് വെളിപ്പെടുത്തി. പ്രണയകഥക്കൊപ്പം യുദ്ധ സീനുകളും ചിത്രത്തില്‍ ഉണ്ടാകുമെന്ന ഫീലാണ് ട്രൈലെർ തന്നതെന്നും അത്കൊണ്ടാണ് ഇതൊരു പ്രണയ ചിത്രം മാത്രമല്ലെന്ന് പറഞ്ഞതെന്നും പ്രഭാസ് വിശദീകരിച്ചു. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന സീതാ രാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാ രാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ലെഫ്റ്റനെന്റ് റാം എന്ന കഥാപാത്രമായാണ് ഇതിൽ ദുൽഖർ അഭിനയിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.