[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വൈജയന്തിയായി ഗ്ലാമർ ലുക്കിൽ സംയുക്ത മേനോൻ; വീഡിയോ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നായികാ താരമായ സംയുക്ത മേനോൻ അഭിനയിച്ച പുതിയ തെലുങ്ക് ചിത്രമാണ് ബിംബിസാര. നന്ദമൂരി കല്യാണ്‍ റാം നായകനായി എത്തുന്ന ഈ ചിത്രത്തിലെ സംയുക്തയുടെ കാരക്ടർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വൈജയന്തി എന്നാണ്. വസിഷ്‍ഠ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സംയുക്ത ആക്ഷൻ സീനുകളും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശരീര സൗന്ദര്യത്തിലും ഫിറ്റ്നസിലും ഏറെ ശ്രദ്ധ പുലർത്തുന്ന സംയുക്തയുടെ ജിം വർക്ക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. കാതറിന്‍ തെരേസ്, വരീന ഹുസൈന്‍, വെണ്ണല കിഷോര്‍, പ്രകാശ് രാജ്, ബ്രഹ്മാജി, ശ്രീനിവാസ റെഡ്ഢി തുടങ്ങിയവരും അഭിനയിക്കുന്ന ബിംബിസാര എന്ന ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്യുക.

ഹരികൃഷ്ണൻ കെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്. ഛോട്ടാ കെ നായിഡു ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് തമ്മി രാജു, ഇതിനു സംഗീത സംവിധാനം നിർവഹിച്ചത് എം എം കീരവാണി എന്നിവരാണ്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ കടുവയാണ് സംയുക്ത നായികാ വേഷം ചെയ്തു റിലീസ് ചെയ്ത അവസാനത്തെ മലയാള ചിത്രം. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ഷാജി കൈലാസ് ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇന്ന് മുതൽ കടുവയുടെ ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ഭാര്യയായാണ് സംയുക്ത അഭിനയിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.