[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാന്റെ മാസ്സ് ആക്ഷൻ ചിത്രത്തിൽ വമ്പൻ താരനിര?

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഒരു ഇടവേളയ്ക്കു ശേഷം ദുൽഖർ മലയാളത്തിൽ അഭിനയിക്കാൻ പോകുന്ന ഈ ചിത്രം സെപ്റ്റംബർ പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനാണ്. ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസ് രചിച്ച ആളാണ് അഭിലാഷ് എൻ ചന്ദ്രൻ. ഒരു കംപ്ലീറ്റ് മാസ്സ് ആക്ഷൻ ചിത്രമായാണ് കിംഗ് ഓഫ് കൊത്ത ഒരുക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങൾ ഉണ്ടായേക്കാമെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്.

മലയാളത്തിന്റെ യുവ താരങ്ങളായ ആന്റണി വർഗീസ്, ആസിഫ് അലി എന്നിവർ ഇതിന്റെ ഭാഗമായേക്കാമെന്നും, അതിൽ തന്നെ വില്ലൻ വേഷത്തിലാവും ആസിഫ് അലി എത്തുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നതെന്നാണ് വാർത്തകൾ വരുന്നത്. താരനിരയെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ സ്ഥിതീകരണമൊന്നും തന്നെ വന്നിട്ടില്ല. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കുന്ന ഐശ്വര്യ ലക്ഷ്മി ഇപ്പോൾ ചെയ്യുന്നത് മമ്മൂട്ടി നായകനായ ബി ഉണ്ണികൃഷ്ണന്റെ മലയാള ചിത്രമാണ്. ഇത് കൂടാതെ തമിഴിൽ ആര്യ നായകനായെത്തുന്ന ക്യാപ്റ്റൻ, മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ, വിഷ്ണു വിശാലിന്റെ ഗാട്ടാ ഗുസ്തി, ആമസോൺ ഒറിജിനലിന്റെ തെലുങ്ക് ചിത്രമായ അമ്മു എന്നിവയും ഐശ്വര്യ അഭിനയിച്ചു പുറത്ത് വരാനുള്ള ചിത്രങ്ങളാണ്.

ഫോട്ടോ കടപ്പാട്: SBK Photoghraphy

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.